
കണ്ണൂര്‍ ∙ സംഘപരിവാർ എന്ന് വിശേഷിപ്പിക്കപ്പെട്ടാൽ ആ നിമിഷം ജീവൻ പോയി എന്ന് ഉറപ്പിക്കുന്നവരാണ്
സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ്. സംഘപരിവാറിനെ ജീവൻ കൊടുത്തും എതിർക്കുമെന്നും സഞ്ജീവ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
എംഎസ്എഫ് വർഗീയ സംഘടനയായും അതിന്റെ പ്രസിഡന്റ് വർഗീയവാദിയായും മാറിയെന്നും സഞ്ജീവ് ആരോപിച്ചു.
‘‘എസ്എഫ്ഐയ്ക്ക് തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടി മുൻനിർത്തിയാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചത്. മതവർഗീയ നിലപാടില്ലെന്നു ശക്തമായി പറയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ജമാഅത്തെ ഇസ്ലാമിക്കും ക്യാംപസ് ഫ്രണ്ടിനും ഇടപെടലുകൾക്ക് അവസരം കൊടുക്കുകയും അവരുടെ നാവായി മാറുകയുമാണ് എംഎസ്എഫ് ചെയ്യുന്നത്. ജമാ അത്തെ ഇസ്ലാമി എംഎസ്എഫിനെ വിഴുങ്ങി.
സംഘപരിവാറുമായി നേർക്കുനേർ പോരാടാൻ എംഎസ്എഫില്ല. ഇടതുവിരുദ്ധബോധം ഉയർത്തിപ്പിടിക്കാനല്ലാതെ സംഘപരിവാറിനെതിരെ ഒരു സമരം നടത്താൻ പോലും സാധിക്കുന്നില്ല.
മതനിരപേക്ഷ മുഖം ആവശ്യമുള്ളിടത്ത് മാത്രമേ എംഎസ്എസ്എഫ് കെഎസ്യുക്കാരെ ഉപയോഗിക്കുന്നുള്ളു. മുസ്ലിം വിഭാഗത്തിന്റെ അട്ടിപ്പേറ് അവകാശമൊന്നും എംഎസ്എഫിന് ഇല്ല.
എംഎസ്എഫിനെ വിമര്‍ശിച്ചാല്‍ മത വിമര്‍ശനമാക്കി മാറ്റുകയാണ്. കേരളത്തിലെ ക്യാംപസുകളിലെ ഒന്നാം നമ്പര്‍ വര്‍ഗീയവാദ സംഘടനയാണ് എംഎസ്എഫ്’’ – സഞ്ജീവ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]