തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്ന ശോഭ ശേഖറിന്റെ സ്മരണയ്ക്കായി വനിതാ മാധ്യമപ്രവർത്തകർക്ക് എർപ്പെടുത്തിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2023 ലെ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് എഡിറ്റർ രജനി വാര്യർക്കാണ്.
ഉള്ളുനീറി ഊരുകൾ എന്ന പരിപാടിക്കാണ് അവാർഡ്. 2024ലെ പുരസ്കാരം ന്യൂസ് മലയാളം 24*7 ലെ ഫൗസിയ മുസ്തഫയ്ക്കാണ്.
മനസ്സ് തകർന്നവർ മക്കളെ കൊന്നവർ എന്ന വാർത്താ പരമ്പരയ്ക്കാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ശോഭ ശേഖർ മെമ്മോറിയൽ ഫാമിലി ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]