
ബെയ്ജിങ്ങ്: കാണാൻ ക്യൂട്ട് ഓമനിക്കാൻ ശ്രമിച്ചതോടെ തട്ടിയെടുത്തത് കാറിന്റെ താക്കോൽ. പിന്നാലെ മണിക്കൂറുകളോളം മണ്ണിൽ കുഴിക്കേണ്ട
അവസ്ഥയിൽ വിനോദസഞ്ചാരി. തെക്ക് പടിഞ്ഞാറൻ ചൈനയിൽ വിനോദ സഞ്ചാരിയുടെ കാറിന്റെ താക്കോൽ തട്ടിയെടുത്ത് ഗ്രൗണ്ട് ഹോഗ്.
സിച്ചുവാൻ പ്രവിശ്യയിലെ ലിറ്റാംഗ് കൗണ്ടിയിലെ ജീനി ടൗണിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് മൂന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്യ സുഹൃത്തുക്കൾക്കൊപ്പം കറങ്ങിനടന്ന വിനോദ സഞ്ചാരിയുടെ കാറിന്റെ താക്കോൽ അണ്ണാന് സമാനമായ ജീവിയായ ഗ്രൗണ്ട്ഹോഗ് തട്ടിയെടുക്കുകയായിരുന്നു.
വിനോദസഞ്ചാരിക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുൻപ് ചെറുജീവി മണ്ണിലെ ചെറുകുഴിയിലേക്ക് ഒളിക്കുകയും ചെയ്തതോടെ സഞ്ചാരിയും സുഹൃത്തുക്കളും കുടുങ്ങി. ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് താക്കോലുമായി മുങ്ങിയ ഗ്രൗണ്ട്ഹോഗിനെ സംഘം കണ്ടെത്തുന്നത്.
മണിക്കൂറുകളാണ് മേഖലയിൽ വിനോദ സഞ്ചാരി നാട്ടുകാരുടെ സഹായത്തോടെ മണ്ണ് കുഴിച്ച് നീക്കിയത്. ചുറ്റിനടക്കുന്നതിനിടെ ഗ്രൗണ്ട്ഹോഗിനെ കണ്ടപ്പോൾ കാറിൽ നിന്ന് പഴങ്ങൾ എടുക്കാനുള്ള ശ്രമത്തിനിടെയാണ് താക്കോൽ ചെറുജീവി തട്ടിയെടുത്തത്.
ഒരു വടിയുടെ സഹായത്താൽ താക്കോൽ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പാഴായതിന് പിന്നാലെയാണ് നാട്ടുകാരുടെ സഹായം വിനോദസഞ്ചാരി തേടിയത്. വലിയ കാന്തങ്ങൾ ഇപയോഗിച്ചും സ്റ്റീൽ വയറുകളും ഉപയോഗിച്ചുമുള്ള താക്കോൽ രക്ഷാപ്രവർത്തനം പാളിയതിന് പിന്നാലെ ഗ്രാമത്തലവൻ അടക്കമുള്ളവരെത്തിയാണ് മേഖലയിൽ വലിയ നീളത്തിൽ മണ്ണ് കുഴിച്ച് മാറ്റി താക്കോൽ വീണ്ടെടുത്തത്.
നാല് മണിക്കൂറോളം നിർത്താതെ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് താക്കോൽ കണ്ടെത്താനായത്. ഒരു മാസം മുമ്പ് ലിറ്റാങ് കൗണ്ടിയില്‍ ഒരു വിനോദസഞ്ചാരിയുടെ സ്പോര്‍ട്സ് ക്യാമറ ഇത്തരത്തില്‍ ഗ്രൗണ്ട്ഹോഗ് കൈക്കലാക്കിയിരുന്നു.
എന്നാല്‍ അത് തിരിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ പ്രാദേശിക അധികാരികള്‍ സന്ദര്‍ശകര്‍ ഗ്രൗണ്ട്ഹോഗുകള്ക്ക് ഭക്ഷണം നല്‍കുന്നത് വിലക്കിയിരുന്നു.
ഇത് ലംഘിച്ചതാണ് വിനോദ സഞ്ചാരിക്ക് ബുദ്ധിമുട്ടായത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]