വാഷിങ്ടൻ∙ സമാധാന കരാറിന്റെ ഭാഗമായി യുഎസിനും യൂറോപ്പിനും ഇനി യുക്രെയ്ന് ശക്തമായ സുരക്ഷ നൽകാൻ റഷ്യ സമ്മതിച്ചതായി റിപ്പോർട്ട്. ഒരു അംഗത്തിനെതിരെയുള്ള ആക്രമണം എല്ലാവർക്കുമെതിരെയുള്ള ആക്രമണമാണെന്ന നാറ്റോ ശൈലിയിൽ യുഎസിനും യൂറോപ്പിനും യുക്രെയ്ന് സുരക്ഷ നൽകാൻ കഴിയുമെന്നും ഇക്കാര്യം അലാസ്ക ഉച്ചകോടിയിൽ വച്ച് റഷ്യൻ പ്രസിഡന്റ്
സമ്മതിച്ചെന്നുമാണ് സൂചന.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് സിഎൻഎന്നിനോട് ഇക്കാര്യം പറഞ്ഞത്.
‘‘യുഎസിന് ആർട്ടിക്കിൾ 5 പ്രകാരം യുക്രെയ്ന് സംരക്ഷണം നൽകാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. യുക്രെയ്ൻ നാറ്റോയിൽ ചേരാൻ ആഗ്രഹിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളിലൊന്നാണിത്.’’ – സ്റ്റീഫ് വിറ്റ്കോഫ് സിഎൻഎന്നിനോട് പറഞ്ഞു.
യുക്രെയ്ൻ നാറ്റോയിൽ ചേരുന്നതിനെ പുട്ടിൻ വളരെക്കാലമായി എതിർത്തിരുന്നു. യുക്രെയ്ന് നാറ്റോ അംഗത്വം നൽകുന്നതിനോടുള്ള പുട്ടിന്റെ മുൻകാല സമീപനത്തിൽ ഇതോടെ മാറ്റം സംഭവിച്ചുവെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം വാഷിങ്ടനിൽ ട്രംപുമായും യൂറോപ്യൻ നേതാക്കളായും കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്ന യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി, രാജ്യത്തിന് സുരക്ഷാ നൽകാനുള്ള തീരുമാനത്തെ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്.
യുക്രെയ്ന്റെ പ്രദേശത്തെക്കുറിച്ചുള്ള അവകാശവാദത്തിൽ റഷ്യ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായിട്ടുണ്ടെന്നും ഡൊനെറ്റ്സ്ക് മേഖലയെ കുറിച്ച് തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്നും വിറ്റ്കോഫ് പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]