
തേഞ്ഞിപ്പലം∙
കുതിപ്പിനു പ്രായം പ്രശ്നമല്ലെന്നു തെളിയിച്ച് ചേലേമ്പ്ര സ്വിംഫിൻ സ്വിമ്മിങ് അക്കാദമിയിലെ 19 വനിതാ താരങ്ങൾ. റിലേയിൽ പങ്കെടുത്ത്, ഇവർ തുടർച്ചയായി നീന്തിയത് 79 മിനിറ്റ്.
19 പേരിൽ പലരും രണ്ടു മാസം മുൻപുവരെ നീന്തലിൽ നിരക്ഷരരായിരുന്നു. സ്വിംഫിൻ അക്കാദമിയിൽ ചേർന്ന് ഒരു മണിക്കൂർ വീതം രണ്ടു മാസം നീന്തൽ പരിശീലനം നേടി. 50 വയസ്സ് പിന്നിട്ടവരും ഇക്കൂട്ടത്തിലുണ്ട്.
30 വയസ്സിലേറെ പ്രായമുള്ളവരാണ് ഏറെയും. കോച്ച് ഹാഷിർ ചേലൂപാടമാണ് പരിശീലിപ്പിച്ചത്.
രാഷ്ട്രപതിയുടെ ജീവൻരക്ഷാ പതക് നേടിയിട്ടുള്ള ഹാഷിർ ചേലേമ്പ്ര പഞ്ചായത്ത് പള്ളിക്കുളത്തിൽ കുറഞ്ഞ കാലം കൊണ്ട് 1200ലേറെ ആളുകൾക്ക് നീന്തൽ പരിശീലനം നൽകിയിട്ടുണ്ട്.
40 വയസ്സ് പിന്നിട്ട 27 പുരുഷന്മാരും സ്വിംഫിൻ അക്കാദമിയിൽ പരിശീലനം നേടുന്നുണ്ട്.
രാവിലെ ആറു മുതൽ ഒരു മണിക്കൂറാണ് അവർക്കുള്ള പരിശീലനം.
ഡിസംബറിൽ ചാലിയാറിൽ പുരുഷ– വനിതാ താരങ്ങളെ ഉൾപ്പെടുത്തി വെറ്ററൻ നീന്തൽ മത്സരം നടത്തുമെന്നു ഹാഷിർ ചേലൂപാടം പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള നീന്തലിൽ ജോഷിത, അനശ്വര, ഷംന, സൂര്യ, വാസന്തി, ബീന, നിഷ, നന്ദന, മായ, സഫറിയ, സുഗത, ജിസി, താഹിറ, അനിത, നജ്മുന്നീസ, പ്രീജ, രാജ ലക്ഷ്മി, ഭവ്യ, രജിത എന്നിവരാണ് പങ്കെടുത്തത്.
കെ. വേണുഗോപാൽ മത്സരം ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ പ്രതീഷ് കുട്ടൻ, സ്വിംഫിൻ കൺവീനർ വി.
സുരേഷ്, കെ.വി. ഷാജി, കെ.ആർ.
ശ്രീഹരി, ജ്യോതി ബസു, നവാസ് നീലാട്ട്, പുരുഷോത്തമൻ, ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സ്വിംഫിൻ താരങ്ങളും അക്കാദമി ഭാരവാഹികളും ചേർന്ന് 19 വനിതാ താരങ്ങൾക്കും ഉപഹാരം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]