
ബാഗ്ദാദ്∙ ഇറാഖിലെ വടക്കൻ നഗരമായ മൊസൂളിനടുത്ത് കണ്ടെത്തിയ കൂട്ടക്കുഴിമാടം തുറന്ന് പരിശോധിക്കാൻ ആരംഭിച്ച്
. ഐഎസ് ഭീകരർ കൊന്നുതള്ളിയ മനുഷ്യരെ കുഴിച്ചിട്ടിരിക്കുന്ന ഇറാഖിലെ ഏറ്റവും വലിയ ശ്മശാന സ്ഥലങ്ങളിലൊന്നായാണ് ഇത് കരുതപ്പെടുന്നത്.
ഐഎസ് ഭീകരർ അവരുടെ സ്വയം പ്രഖ്യാപിത ഇസ്ലാമിക് സ്റ്റേറ്റിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച മൊസൂളിന് തൊട്ടടുത്താണ് കൂട്ടക്കുഴിമാടം സ്ഥിതി ചെയ്യുന്നത്.
കൃത്യമായ കണക്കുകളൊന്നുമില്ലെന്നും 2018 ലെ ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ഖസ്ഫയിൽ 4,000 മൃതദേഹങ്ങൾ വരെ ഐഎസ് ഭീകരർ കൊലപ്പെടുത്തി മറവ് ചെയ്തിട്ടുണ്ടെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഐഎസ് ഭീകരർ വധിച്ച ഇറാഖി സൈനികർ, ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ, പൗരൻമാർ, യസീദി മതന്യൂനപക്ഷത്തിലെ അംഗങ്ങൾ എന്നിവരായിരിക്കാം കുഴിയിൽ തള്ളപ്പെട്ടതെന്നാണ് നിഗമനം.
കുഴിമാടത്തിന് 150 മീറ്റർ ആഴവും 110 മീറ്റർ വീതിയുമുണ്ട്.
2016 ൽ മാത്രം, ഖസ്ഫയിൽ ഒറ്റ ദിവസം കൊണ്ട് 280 പേരെ ഐഎസ് ഭീകരർ കൊലപ്പെടുത്തി മറവ് ചെയ്തന്നാണ് നിഗമനം. ഇറാഖിലുടനീളം ഐഎസ് ഭീകരർ 200 ലധികം കൂട്ടക്കുഴിമാടങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്.
ഇതിൽ ആകെ 12,000 ഓളം മൃതദേഹങ്ങൾ ഉണ്ടാകാമെന്നും അധികൃതർ പറയുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @_geopolitic_/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]