ഓരോ നാടിനും ഓരോ സംസ്കാരവും രീതിയും ഒക്കെയാണ് അല്ലേ? എന്തായാലും, ഇവിടെ ഇന്ത്യൻ വീട്ടിലെയും കൊറിയയിലെ വീട്ടിലെയും 4 പ്രധാനപ്പെട്ട വ്യത്യാസങ്ങൾ എന്തൊക്കെയാണ് എന്ന് പറയുകയാണ് ഒരു സൗത്ത് കൊറിയൻ യൂട്യൂബർ.
സൗത്ത് കൊറിയയിൽ നിന്നുള്ള യൂട്യൂബറായ ജിവോൺ പാർക്ക് എന്ന യുവതിയാണ് ഇന്ത്യയിലെയും കൊറിയയിലെയും അഞ്ച് പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണ് എന്ന് പറയുന്നത്. ഹിന്ദിയിലാണ് യുവതി സംസാരിക്കുന്നത്. അതിൽ പറയുന്നത്, ഇന്ത്യയിലേക്ക് വന്ന ശേഷം ഇന്ത്യയിലും കൊറിയയിലും വീടുകളിൽ ഉള്ള പ്രധാന വ്യത്യാസങ്ങൾ താൻ മനസിലാക്കി എന്നാണ്. ഇലക്ട്രോണിക്സിലാണ് അത് പ്രധാനമായും ഉള്ളത് എന്നും ജിവോൺ പറയുന്നു.
ഉദാഹരണത്തിന് ഇന്ത്യയിലേത് പോലുള്ള സ്വിച്ചുകൾ കൊണ്ട് പ്രവർത്തിക്കുന്ന സംവിധാനം അല്ല കൊറിയയിൽ. നേരിട്ടാണ് അവ പ്രവർത്തിക്കുന്നത് എന്നാണ് ജിവോൺ പറയുന്നത്. അടുത്തതായി ഫാനുകളാണ്. ഇന്ത്യയിൽ ഏറെയും സീലിംഗ് ഫാനുകളാണ് എന്നും എന്നാൽ കൊറിയയിൽ ടേബിൾ അല്ലെങ്കിൽ സ്റ്റാൻഡ് ഫാനാണ് കൂടുതലും എന്നാണ് അവൾ പറയുന്നത്.
അതുപോലെ ഇന്ത്യയിലെ വീടുകൾക്ക് ചുമരുകൾ നിർമ്മിച്ചിരിക്കുന്നത് കല്ലുകൾ കൊണ്ടാണെന്നും അത് തകർക്കാൻ ശ്രമിച്ചാൽ കൈ വേദനിക്കും എന്നുമാണ് ജിവോൺ പറയുന്നത്. എന്നാൽ, കൊറിയയിൽ പേപ്പർ പോലെയുള്ള കട്ടി കുറഞ്ഞ വസ്തുക്കൾ കൊണ്ടാണ് അവ നിർമ്മിച്ചിരിക്കുന്നത് എന്നും അവൾ പറയുന്നു.
അവസാനമായി അവൾ പറയുന്നത്, കൊറിയയിൽ അതിഥികൾ അനുവാദം ചോദിച്ച് മാത്രമേ അകത്ത് കയറൂ. എന്നാൽ, ഇന്ത്യയിൽ അതിഥികൾ മുതൽ പല്ലികള്‍ക്കും പ്രാവുകള്‍ക്കും വരെ അനുവാദം ചോദിക്കാതെ തന്നെ അകത്ത് കയറാം എന്നാണ്.
വളരെ പെട്ടെന്ന് തന്നെ ജിവോൺ പങ്കുവച്ച വീഡിയോ വൈറലായി മാറി. നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്. ജിവോൺ ഹിന്ദി പറയുന്നതിനെ പലരും അഭിനന്ദിച്ചു. ഒപ്പം അവൾ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]