പണം ചോദിച്ചിട്ട് നൽകാത്തതിലെ പ്രതികാരം ; ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചും കൂർത്ത ഉളികൊണ്ട് കുത്തിയും കൊലപ്പെടുത്തി ;വീട്ടമ്മയുടെ കൊലപാതകത്തിൽ മകനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ് ; അടിയേറ്റ യുവതിയുടെ അച്ഛൻ ഗുരുതരാവസ്ഥയിൽ
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം പടപ്പക്കരയിൽ കൊല്ലപ്പെട്ട പുഷ്പലതയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം.
ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചും കൂർത്ത ഉളികൊണ്ട് കുത്തിയുമാണ് പുഷ്പലതയെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ പുഷ്പലതയുടെ അച്ഛൻ ആൻ്റണി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെയാണ് പടപ്പക്കരയിലെ വീട്ടിൽ പുഷ്പലതയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പുഷ്പലതയുടെ മകൻ അഖിലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
പണം ആവശ്യപെട്ട് അഖിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ പ്രശ്നം ഉണ്ടാക്കിയിരുന്നു. നിലവിൽ ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ല. അഖിൽ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]