

ഹരിത കര്‍മസേന മാലിന്യം നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തി ; പഞ്ചായത്ത് ഓഫിസില്‍ മാലിന്യം തള്ളി യുവാവ് ; കേസെടുത്ത് പൊലീസ് ; കോട്ടയം ജില്ലയിൽ നിന്നും വന്ന ലോറിയിലെ മാലിന്യ ചാക്കാണ് ഇതെന്ന് പഞ്ചായത്ത് അധിക്യതർ
സ്വന്തം ലേഖകൻ
പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫിസിനകത്ത് യുവാവ് മാലിന്യം തള്ളി. ഹരിത കര്‍മസേന മാലിന്യം നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് വെങ്ങോല സ്വദേശി അനൂപാണ് ചാക്കിലാക്കിയ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം ജീവനക്കാരുടെ കാബിനിനുള്ളിലേക്ക് വലിച്ചെറിഞ്ഞത്.
ഓട്ടോറിക്ഷയില്‍ ചാക്കില്‍ കെട്ടിയാണ് മാലിന്യം കൊണ്ടുവന്നത്.മാലിന്യം തള്ളുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പഞ്ചായത്ത് സെക്രട്ടറി നല്കിയ പരാതിയില്‍ പെരുമ്ബാവൂര്‍ പൊലീസ് കേസെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

കോട്ടയം ജില്ലയിലെ ഒരു പഞ്ചായത്തില്‍നിന്ന് മാലിന്യം ലോറിയില്‍ കൊണ്ടു പോകുന്നതിനിടെ ചാക്ക് താഴെ വീണിരുന്നു. ഇത് വെങ്ങോല പഞ്ചായത്തിലേതെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ പ്രശ്നമുണ്ടാക്കിയതെന്നും ചാക്കില്‍ നിന്ന് ലഭിച്ച രസീത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കല്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]