

പ്ലസ്വണിന് ഓണപ്പരീക്ഷയില്ല : പ്ലസ്ടുവിന് സ്കൂളുകൾ സ്വന്തം നിലയ്ക്കു ചോദ്യ പേപ്പർ തയാറാക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ:ഓണപ്പരീക്ഷ നടത്തിപ്പിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധിച്ചു.
സ്വന്തം ലേഖകൻ
തിരുവനന്തപുരം : പ്ലസ്ടു ഓണപ്പരീക്ഷയ്ക്ക് ഇത്തവണയും ചോദ്യപ്പേപ്പർ സ്കൂളുകൾ സ്വന്തം നിലയ്ക്കു തയാറാക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു. ടൈoടേബിൾ പ്രസിദ്ധീ കരിച്ചു.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത മേഖലകളിലെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഉണ്ടായി രിക്കില്ല. പ്ലസ് വൺ വിദ്യാർഥികൾക്ക് ജൂലൈ 5 മുതൽ ക്ലാസുകൾ ആരംഭിച്ചെങ്കിലും പ്രവേശനം പൂർത്തിയാകാൻ വൈകിയ സാഹചര്യത്തിൽ ഓണപ്പരീക്ഷയില്ല.
കഴിഞ്ഞതിനു മുൻപത്തെ
വർഷം വരെ ഓണപ്പരീക്ഷയ്ക്കുള്ള പൊതുവായ ചോദ്യപ്പേപ്പർ പൊതു വിദ്യാഭ്യാസ വകുപ്പ് തയാറാക്കി സ്കൂളുകളിൽ എത്തിക്കുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞ വർഷമാണ് സ്കൂളുകളോടു തന്നെ ചോദ്യപ്പേപ്പർ തയാറാ ക്കാൻ നിർദേശിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

ഏതെങ്കിലും അധ്യാപക സംഘടനകളോ പ്രസിദ്ധീകരണ ശാലകളോ തയാറാക്കി നൽകുന്ന ചോദ്യപ്പേപ്പർ ഉപയോഗിക്കരുതെന്നു നിർ ദേശിച്ചിരുന്നെങ്കിലും പ്രായോ ഗിക ബുദ്ധിമുട്ടുള്ളതിനാൽ പ്രിൻസിപ്പൽമാരുടെ കൂട്ടായ്മ തയാറാക്കി നൽകിയ ചോദ്യപ്പേപ്പറാണ് വ്യാപകമായി ഉപയോഗിച്ചത്. ഈ വർഷത്തെ സർക്കുലറിൽ സ്കൂൾ തലത്തിൽ തയാറാക്ക ണമെന്നല്ലാതെ മറ്റു നിർദേശങ്ങളൊന്നുമില്ല.
അതേസമയം ഓണപ്പരീക്ഷ നടത്തിപ്പിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി. ഏകീകൃത
ചോദ്യപ്പേപ്പർ വകുപ്പ് തന്നെ തയാറാക്കി നൽകണമെന്ന് ഹയർ സെക്കൻഡറി അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ എഫ്.എച്ച്.എസ്ടിഎ ആവശ്യപ്പെട്ടു.
ഇല്ലെങ്കിൽ സ്വകാര്യ ചോദ്യ പേപ്പർ ലോബിയുടെ നിയന്ത്രണ ത്തിലാകുമെന്നും ചോദ്യപ്പേപ്പറിന്റെ പകർപ്പ് എടുത്ത് നൽകാനുള്ള സാമ്പത്തിക ബാധ്യതകൂടി വഹിക്കേണ്ടി വരുമെന്നും ചെയർമാൻ ആർ.അരുൺ കുമാറും ജനറൽ കൺവീനർ അനിൽ എം. ജോർജും ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]