കൊൽക്കത്ത: ജൂനിയർ ഡോക്ടർ ബലാത്സംഗത്തിരയായി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിൽ രാത്രിയും വൻ പ്രതിഷേധം. നൂറുകണക്കിന് യുവാക്കൾ റോഡ് തടഞ്ഞു പ്രതിഷേധിച്ചു. നിലവിൽ വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങി. എങ്കിലും നഗരത്തിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. മെഡിക്കൽ വിദ്യാർത്ഥികൾക്കൊപ്പം സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും യുവാക്കൾ സംഘടിച്ചെത്തി സമരം നടത്തി. കറുത്ത കൊടിയേന്തി മെഴുകുതിരി കത്തിച്ചുമാണ് പ്രതിഷേധം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം കുടുംബങ്ങൾ വരെ സമര രംഗത്തെത്തി. കൂടുതൽ പ്രതികളുടെ അറസ്റ്റ്, ആശുപത്രികളുടെ സംരക്ഷണം, പ്രതികൾക്ക് തൂക്കുകയർ തുടങ്ങിയ ആവശ്യങ്ങളുമായാണ് സമരം നടന്നത്. പൊലീസ് ആവശ്യാർത്ഥം രാത്രി 11.30 യോടെ സമരക്കാർ പിരിഞ്ഞു. അതിനിടെ ആശുപത്രികളിൽ വിമാനത്താവളത്തിന് സമാനമായ സുരക്ഷ പ്രോട്ടോക്കോൾ വേണമെന്ന് പ്രധാനമന്ത്രിക്ക് ഐഎംഎ കത്ത് നൽകി. ഡോക്ടർമാർ ഉന്നയിച്ച പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രം സമിതിയെ നിയോഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]