
ഹൈദരാബാദ്: മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ഹൈദരാബാദ് കോടതിയിലാണ് സമർപ്പിച്ചത്.
കേന്ദ്ര സർക്കാറിനെതിരെ യുദ്ധം ചെയ്യാൻ മാവോയിസ്റ്റ് മൊയ്തീന്റെ നേതൃത്വത്തിൽ മാവോയിസ്റ്റുകൾ ഗൂഢാലോചന നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തു, ആശയ പ്രചാരണം, കേരളത്തിലടക്കം സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ച് ആക്രമണ പദ്ധതി തയ്യാറാക്കൽ എന്നിവയ്ക്ക് നേതൃത്വം നൽകിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
കേന്ദ്ര കമ്മറ്റി അംഗം സഞ്ജോയ് ദീപക്ക് റാവുവിന്റെ അറസ്റ്റിന് ശേഷമാണ് പശ്ചിമഘട്ട സ്പെഷൽ സോണൽ കമ്മറ്റിയുടെ സെക്രട്ടറിയായി മൊയ്തീൻ ചുമതലയേറ്റത്.
2024 ലാണ് മൊയ്തീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ വർഷം എൻഐഎ അറസ്റ്റ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]