
തിരുവനന്തപുരം ∙ അധികാരത്തര്‍ക്കവും ഇരട്ട റജിസ്ട്രാര്‍ പ്രശ്നവും മൂലം കടുത്ത ഭരണപ്രതിസന്ധി നേരിടുന്ന കേരള സര്‍വകലാശാലയില്‍ സമവായത്തിനു നീക്കം.
20 ദിവസത്തിനു ശേഷം സര്‍വകലാശാലയില്‍ എത്തിയ വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ ഉന്നത വിദ്യാഭ്യാസമന്ത്രി കൂടിക്കാഴ്ച നടത്തി.
മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് മന്ത്രിയെ കാണാന്‍ എത്തിയതെന്നാണ് വിസി പറഞ്ഞത്.
ഇന്ന് സര്‍വകലാശാലയില്‍ എത്തുമ്പോള്‍ വിസിയെ ആരും തടയില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
വിസിയെ
കയറ്റില്ലെന്ന് പ്രഖ്യാപിച്ചിരുന്ന എസ്എഫ്ഐ അതിനു മുതിരാതിരുന്നതും തര്‍ക്കം ഒത്തുതീര്പ്പാകുന്നുവെന്നതിന്റെ സൂചനയാണ്.
റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍നിന്നു പിന്നോട്ടില്ലെന്ന നിലപാടാണ് വിസി സ്വീകരിക്കുന്നത്. ഭരണത്തലവനായ
അപമാനിച്ചതു കൊണ്ടാണ് റജിസ്ട്രാറെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതെന്നാണ് വിസി പറഞ്ഞത്.
ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മന്ത്രി ആര്.ബിന്ദുവുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സര്‍വകലാശാലയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് മന്ത്രി വിസിയോട് ആവശ്യപ്പെട്ടു.
സസ്പെന്‍ഡ് ചെയ്യപ്പെട്ട
റജിസ്ട്രാര്‍ ചില സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പിന്‍ബലത്തില്‍ ഓഫിസില്‍ അനധികൃതമായി ഹാജരാകുന്നത് ഗവര്‍ണറോടുള്ള അനാദരവാണെന്നു വിസി മന്ത്രിയെ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ യോഗത്തിൽ വിസി ഓണ്‍ലൈനായി പങ്കെടുത്തിരുന്നു.
കൂടിക്കാഴ്ചയ്ക്കു ശേഷം വിസി തൃശൂരിലേക്കു മടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]