ചെന്നൈ ∙
(ടിവികെ) കൊടിയിൽ ചുവപ്പ്, മഞ്ഞ നിറങ്ങളുടെ ശ്രേണി ഉപയോഗിക്കുന്നതു നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി പാർട്ടി അധ്യക്ഷൻ വിജയ്ക്ക് നോട്ടിസ് അയച്ചു. കൊടിയിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ ‘മോഷണ’മാണെന്ന് ആരോപിച്ചു സ്വതന്ത്ര സംഘടനയായ തൊണ്ടൈ മണ്ഡല സാൻട്രോർ ധർമ പരിപാലന സഭയാണു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
ഉൽപന്നങ്ങൾക്കുള്ള റജിസ്റ്റേഡ് മുദ്ര രാഷ്ട്രീയ പാർട്ടിയുടെ പതാകയ്ക്ക് എങ്ങനെ ബാധകമാകുമെന്നു കേസ് പരിഗണിച്ച ജസ്റ്റിസ് സെന്തിൽ രാമമൂർത്തി ചോദിച്ചു.
റജിസ്റ്റേഡ് മുദ്ര സന്നദ്ധ സംഘടനകൾക്കും ട്രസ്റ്റുകൾക്കും ബാധകമാണെന്നു ഹർജിക്കാരന്റെ അഭിഭാഷകൻ മറുപടി നൽകി. തുടർന്നു വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാവശ്യപ്പെട്ടു ടിവികെയ്ക്കു കോടതി നോട്ടിസ് അയച്ചു.
ടിവികെ പതാകയിൽ ആനയുടെ ചിഹ്നം ഉപയോഗിക്കുന്നതിനിടെ ബിഎസ്പി നൽകിയ കേസ് ഹൈക്കോടതിയിൽ തുടരുന്നതിനിടെയാണു പുതിയ വിവാദം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]