
ഇസ്ലാമാബാദ് ∙ യുഎസ് പ്രസിഡന്റ്
സെപ്റ്റംബറിൽ
സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്. പാകിസ്ഥാനിലേക്കുള്ള യാത്ര ഇപ്പോൾ നിശ്ചയിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡോണൾഡ് ട്രംപ് സെപ്റ്റംബറിൽ പാക്കിസ്ഥാൻ സന്ദർശിക്കുമെന്നും തുടർന്ന് ഇന്ത്യയിലേക്ക് പോകുമെന്നും പാക്ക് ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, ഇതേപ്പറ്റി അറിവില്ലെന്നാണ് പാക്ക് വിദേശകാര്യ വക്താവ് പ്രതികരിച്ചത്. ഒന്നും പറയാനില്ലെന്ന് ഇസ്ലാമാബാദിലെ യുഎസ് എംബസി വക്താവും പറഞ്ഞു.
സന്ദർശന വാർത്ത വൈറ്റ് ഹൗസ് നിഷേധിച്ചതിനു പിന്നാലെ രണ്ടു പ്രധാന ടെലിവിഷൻ ചാനലുകൾ വാർത്ത പിൻവലിച്ചു. സ്ഥിരീകരണമില്ലാത്ത വാർത്ത സംപ്രേഷണം ചെയ്തതിൽ ഒരു ടെലിവിഷൻ ചാനൽ മാപ്പ് പറയുകയും ചെയ്തു.
ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നിവയുൾപ്പെട്ട
ക്വാഡ് കൂട്ടായ്മയുടെ അടുത്ത ഉച്ചകോടി ഇന്ത്യയിലാണു നടക്കുന്നത്. ഇതിൽ ട്രംപ് പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
എന്നാൽ, ക്വാഡ് സമ്മേളനത്തിന്റെ തീയതി തീരുമാനമായിട്ടില്ല. ക്വാഡ് സമ്മേളനത്തിന് ഇന്ത്യയിലെത്തുന്നതിനു മുൻപ് ട്രംപ് പാക്കിസ്ഥാനിൽ ഇറങ്ങുമെന്ന മട്ടിലും പ്രചാരണമുണ്ട്.
സന്ദർശനം നടക്കുകയാണെങ്കിൽ രണ്ടു പതിറ്റാണ്ടിനു ശേഷമാണ് യുഎസ് പ്രസിഡന്റ് പാക്കിസ്ഥാനിലെത്തുന്നത്. 2006 ൽ ജോർജ് ബുഷ് ആണ് അവസാനം പാക്കിസ്ഥാൻ സന്ദർശിച്ചത്.
ഇന്ത്യ – പാക്ക് സംഘർഷത്തിനു ശേഷം കഴിഞ്ഞ മാസം പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ വൈറ്റ് ഹൗസിലെത്തി ട്രംപിനെ കണ്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]