
ജറുസലം ∙
യിലെ ഏക കത്തോലിക്കാ പള്ളിക്കുനേരെ
നടത്തിയ ബോംബാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. പള്ളിവികാരി ഗബ്രിയേൽ റോമനെലി അടക്കം ഒട്ടേറെപ്പേർക്കു പരുക്കേറ്റതായി സഭാ അധികൃതർ അറിയിച്ചു.
തിരുകുടുംബ പള്ളിയുടെ വളപ്പിലാണു ബോംബ് വീണത്. സംഭവത്തിൽ അതീവ ദുഃഖം പ്രകടിപ്പിച്ച ലിയോ മാർപാപ്പ, ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്നും ആവശ്യപ്പെട്ടു. പള്ളിക്കു കേടുപറ്റിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു.
കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഗാസയിലെ പള്ളിയുമായി ഏറെ അടുപ്പമുണ്ടായിരുന്നു.
പലസ്തീനിലെ സ്ഥിതി അറിയാനായി അർജന്റീനക്കാരനായ വികാരി ഗബ്രിയേൽ റൊമനേലിനെ ഫ്രാൻസിസ് മാർപാപ്പ നിരന്തരം ഫോണിൽ വിളിച്ചിരുന്നു. ഗാസയിലെ അൽ അഹ്ലി ആശുപത്രിയിൽ കഴിയുന്ന ഫാ.
ഗബ്രിയേലിന്റെ കാലിനാണ് പരുക്ക്.
ഇന്നലെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 29 പലസ്തീൻകാർ കൊല്ലപ്പെട്ടു. ജനങ്ങൾക്കു നേരെ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജ മെലോനി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]