തിരുവനന്തപുരം∙
യില്‍ റജിസ്ട്രാര്‍ സ്ഥാനത്തു നിന്നു വി.സി.സസ്പെന്‍ഡ് ചെയ്ത ഡോ.കെ.എസ്.അനില്‍കുമാറിനെ അഭിമുഖം നടത്തി കേരള സര്‍വകലാശാല നേരിട്ട് നിയമിച്ചതാണെന്നും ഡപ്യൂട്ടേഷന് വ്യവസ്ഥയിലല്ലെന്നുമുള്ള വാദം തെറ്റാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന് കമ്മിറ്റി. അനില്‍കുമാറിന് ഡപ്യൂട്ടേഷന് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും ഡപ്യൂട്ടേഷനിലാണെന്ന് തെളിയിക്കുന്ന അദ്ദേഹം പ്രിന്‍സിപ്പലായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോളജിന്റെ ഉത്തരവിന്റെ പകര്‍പ്പും സമിതി രാജ്ഭവന് കൈമാറി.
കേരള, കാലിക്കറ്റ്
നിയമങ്ങളില്‍ മാത്രമാണ് ഡപ്യൂട്ടേഷനിലുള്ള റജിസ്ട്രാറുടെ നിയമനം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും മാത്രമേ പാടുള്ളൂ എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
ഈ രേഖകളും സമിതി രാജ്ഭവന് കൈമാറി. സര്‍വകലാശാല അനില്കുമാറിന്് നല്കിയ നിയമന ഉത്തരവില്‍ ഡപ്യൂട്ടേഷന് വ്യവസ്ഥ ബോധപൂര്‍വം ഒഴിവാക്കിയെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന് കമ്മിറ്റി ആരോപിക്കുന്നു.
എന്നാല്‍ പെന്ഷന് വിഹിതം യൂണിവേഴ്സിറ്റി പ്രതിമാസം അടയ്ക്കുന്നുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]