
അനുഷ്ക ഷെട്ടി നായികയായ പുതിയ ചിത്രമായിരുന്നു മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി. അനുഷ്ക ഷെട്ടി നിറഞ്ഞുനില്ക്കുന്ന ഒരു ചിത്രം എന്നതായിരുന്നു മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിയുടെ ആകര്‍ഷണവും. ജവാന്റെ കുതിപ്പിലും അനുഷ്കയുടേതായി എത്തിയ ചിത്രം മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി 50 കോടി ക്ലബില്‍ എത്തിയിരുന്നു. മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിയുടെ ഒടിടി റിലീസിലും തീരുമാനമായിരിക്കുകയാണ്.
ചിത്രം നെറ്റ്ഫ്ലിക്സിലാണ് പ്രദര്‍ശിപ്പിക്കുക. സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സില്‍ ഒക്ടോബര്‍ അഞ്ചിനാണ് തുടങ്ങുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവീൻ പൊലിഷെട്ടിയായിരുന്നു നായകനായി എത്തിയത്. അനുഷ്ക നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് മഹേഷ് ബാബുവാണ്.
മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി സിനിമ കോമഡിക്കും പ്രാധാന്യം നല്കിയ ഒന്നായിരുന്നു. നവീൻ പൊലിഷെട്ടിയുടെയും അനുഷ്കയുടെയും കെമിസ്ട്രി ചിത്രത്തില്‍ വര്‍ക്കായിരിക്കുന്നുവെന്നാണ് അഭിപ്രായങ്ങള്‍. മാത്രവുമല്ല അനുഷ്ക ഷെട്ടിക്ക് മികച്ച തിരിച്ചുവരവും നവീൻ പൊലിഷെട്ടിക്ക് വൻ അവസരങ്ങളും ലഭിക്കാൻ കാരണവുമാകുന്നു മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിയുടെ വിജയം എന്നാണ് ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കോമഡിയിലെ നവീന്റെ ടൈമിംഗ് മികച്ചതുമാണ്. ചിത്രത്തിന്റെ നിര്‍മാണം യുവി ക്രിയേഷൻസാണ്. ഛായാഗ്രാഹണം നിരവ് ഷായാണ്. സംഗീതം രാധനാണ് നിര്‍വഹിച്ചത്.
അനുഷ്ക ഷെട്ടിക്ക് വീണ്ടും വമ്പൻ സിനിമകളിലേക്ക് ഓഫറുകളും ലഭിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി സിനിമ റിലീസിന് മുമ്പേ കണ്ട് ഇഷ്ടപ്പെട്ട അനുഷ്ക ഷെട്ടിയെ അഭിനന്ദിക്കുകയും ചെയ്ത് ചിരഞ്ജീവി നായകനാകുന്ന ഒരു പുതിയ സിനിമയിലേക്കാണ് അനുഷ്ക ഷെട്ടിയെ നായികയാക്കാൻ പരിഗണിക്കുന്നത്. ബിംബിസാര ഒരുക്കിയ മല്ലിഡി വസിഷ്ഠയുടെ സംവിധാനത്തില്‍ അനുഷ്ക ഷെട്ടി നായികയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Last Updated Jul 17, 2024, 5:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]