
ഇറാനിൽനിന്ന് 110 ഇന്ത്യൻ വിദ്യാർഥികൾ അർമീനിയയിൽ; ഇന്നു വിമാനത്തിൽ ഡൽഹിയിലെത്തിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ ഇറാനിൽനിന്ന് 110 ഇന്ത്യൻ മെഡിക്കൽ അർമീനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചു. ഇന്നു വിമാനത്തിൽ ഡൽഹിയിലെത്തിക്കും. വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിർത്തി കടത്തുന്നത്. നാലായിരത്തോളം ഇന്ത്യക്കാരിൽ 1500 പേർ വിദ്യാർഥികളാണ്; ഭൂരിഭാഗവും കശ്മീരിൽനിന്നുള്ളവർ. കഴിയുമെങ്കിൽ സ്വന്തം നിലയ്ക്കു ടെഹ്റാൻ വിടാനും എംബസി നിർദേശിച്ചിട്ടുണ്ട്. യുഎഇ വഴിയും മടക്കിക്കൊണ്ടുവരാൻ ശ്രമം നടത്തുന്നു.
∙ വിദേശകാര്യമന്ത്രാലയം കൺട്രോൾ റൂം നമ്പറുകൾ: ടോൾഫ്രീ 1800118797, വാട്സാപ്: +91-11-23012113, +91-11-23014104, +91-11-23017905, +91-9968291988. ഇമെയിൽ: [email protected]
∙ ഇറാനിലെ ഇന്ത്യൻ എംബസി ഹെൽപ്ലൈൻ: +98 9128109115, +98 9128109109. വാട്സാപ്: +98 901044557, +98 9015993320, +91 8086871709. [email protected]