
ഹൈദരാബാദ്: രേണുക ദേശായി 12 വർഷം മുമ്പാണ് തെലുങ്ക് സൂപ്പര്‍താരവും ഇപ്പോള്‍ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണുമായി വിവാഹ ബന്ധം പിരിഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പവന് കല്ല്യാണ്‍ ആരാധകരിൽ നിന്നുള്ള സൈബര്‍ ആക്രമണം രൂക്ഷമാണ് എന്നാണ് രേണുക പറയുന്നത്. പവനെ ഉപേക്ഷിച്ചതിനെ വിമർശിച്ചാണ് തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലും മറ്റും അധിക്ഷേപവും ട്രോളും വരുന്നത് എന്നാണ് രേണുക പറയുന്നത്.
തന്നെ ഉപേക്ഷിച്ച് പുനർവിവാഹം കഴിച്ചത് പവൻ കല്യാണാണെന്ന് രേണുക ഇപ്പോള്‍ വ്യക്തമാക്കുന്നത്. താന്‍ പവനെ ഉപേക്ഷിച്ചുവെന്ന രീതിയിലുള്ള പരാമർശങ്ങളിൽ നിന്ന് ട്രോളുകൾ ഒഴിഞ്ഞുനിൽക്കാൻ അവര്‍ പവന് ആരാധകരോട് പറയുന്നു.
തന്റെ പോസ്റ്റിന്റെ അടിയില്‍ വന്ന ഒരു പവന് കല്ല്യാണ്‍ ആരാധകന്റെ കമന്റിന് വളരെ രൂക്ഷമായണ് രേണുക പ്രതികരിച്ചത്. ഈ പ്രതികരണത്തിന് പിന്നാലെ തന്റെ എല്ലാ പോസ്റ്റുകളിലും കമന്റ് ചെയ്യുന്ന ഓപ്ഷന് രേണുക ഓഫാക്കിയിടുകയും ചെയ്തു.
“നിനക്ക് കുറച്ച് ബുദ്ധിയുണ്ടെങ്കിൽ ഇത്രയും മണ്ടത്തരം പറയില്ലായിരുന്നു. എന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചത് അയാളാണ്, മറിച്ചല്ല സംഭവിച്ചത്. ദയവായി അത്തരം അഭിപ്രായങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. എന്നെ അവര്‍ ഇപ്പോഴും പീഡിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്” – ദൈവതുല്യനായ പവന് കല്ല്യാണിനെ ഉപേക്ഷിച്ചില്ലെ എന്ന ഒരു ആരാധകന്റെ കമന്റിന് രേണുക ദേശായി മറുപടി നല്കി.
രേണുക ദേശായിയും പവൻ കല്യാണും 2009ലാണ് വിവാഹിതരായത്. 2012-ൽ വേർപിരിയുകയും ചെയ്തു. അകിര, ആധ്യ എന്നീ രണ്ട് കുട്ടികളാണ് ഉള്ളത്. അകിര പവന് കല്ല്യാണിനൊപ്പം രാഷ്ട്രീയത്തില്‍ സജീവമാണ്. പവൻ ഇപ്പോൾ അന്ന ലെഷ്നെവ എന്ന റഷ്യന്‍ വംശജയെ വിവാഹം കഴിച്ചിട്ടുണ്ട്. രേണുക പുനർവിവാഹം കഴിച്ചിട്ടില്ല.
Last Updated Jun 18, 2024, 7:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]