

പ്ലസ് വൺ സീറ്റ് പ്രതിസന്ധി : അധിക ബാച്ച് അനുവദിക്കണമെന്നാവശ്യെപ്പെട്ട് ആർ ഡി ഡി ഓഫീസ് ഉപരോധിച്ച് കെ എസ് യു
കോഴിക്കോട് : മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ അധിക ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രതിഷേധ സമരത്തില്‍ സംഘര്‍ഷം.
ഫുള്‍ എ പ്ലസ് കിട്ടിയിട്ടും രണ്ട് അലോട്ട്മെന്റുകളിലും പ്ലസ് വണ്‍ സീറ്റ് കിട്ടാത്ത കുട്ടികളുമായി കോഴിക്കോട് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി ഫുള്‍ എ പ്ലസ് വാങ്ങി, സീറ്റ് തരു… സര്‍ക്കാരെ… എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തിയാണ് പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിച്ചത്. ആർ ഡി ഡി ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന പ്രവർത്തകരെ നീക്കാൻ പൊലീസ് ശ്രമിച്ചതോടെ സംഘർഷവസ്ഥയായി. പിന്നീട് കൂടുതല്‍ പൊലീസ് എത്തിയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഫ്രാന്‍സിസ് റോഡ് ഉപരോധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |