

‘പോരാടാനുള്ള ഊര്‍ജം തന്നു, ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകും’ ; വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച ജയം സമ്മാനിച്ച വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വയനാട് പോരാടാനുള്ള ഊര്‍ജം തന്നു, ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം രാഹുലിന്റെ അസാന്നിധ്യം അറിയിക്കാതെ വയനാടിനൊപ്പം ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇതാദ്യമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
” ഗാന്ധി കുടുംബവുമായി വലിയ ബന്ധമുള്ള സ്ഥലമാണ് റായ്ബറേലി. അവിടെ തുടരുന്നതാണു നല്ലതെന്നാണു അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. വയനാട്ടിലും ഇതേ ആവശ്യം ഉയര്‍ന്നു. പക്ഷേ, രണ്ടു സീറ്റില്‍ തുടരാന്‍ നിയമം അനുവദിക്കുന്നില്ല. ഇതിനാല്‍ ദുഖത്തോടെ വയനാട് ഒഴിയാന്‍ തീരുമാനിച്ചു. പ്രിയങ്ക വയനാട്ടില്‍ മത്സരിക്കും” മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
അതേസമയം രാഹുലിന് പകരം പ്രിയങ്ക എത്തുന്നതിനെ തുല്യമധുരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. പാര്‍ട്ടി തീരുമാനമെടുത്തു രാഹുല്‍ ഗാന്ധി ആ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]