
ബെംഗളൂരു: പോക്സോ കേസില്‍ മുൻ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂറോളം യെദിയൂരപ്പയുടെ ചോദ്യം ചെയ്യൽ നീണ്ടു. സിഐഡി എഡിജിപി ബി കെ സിംഗ്, എസ്പി സാറ ഫാത്തിമ, എസ്ഐ പൃത്ഥ്വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
യെദിയൂരപ്പയുടെ മൊഴി ചോദ്യം ചെയ്യലിൽ വിശദമായി രേഖപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ മൊഴി കൂടി ചേർത്ത ശേഷം അതിവേഗകോടതിയിൽ കുറ്റപത്രം എത്രയും പെട്ടെന്ന് സമർപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.
ഫെബ്രുവരി 2-ന് ബെംഗളുരുവിലെ ഡോളേഴ്സ് കോളനിയിലുള്ള വസതിയിൽ അമ്മയോടൊപ്പം പരാതി നൽകാനെത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള കേസ്. ചോദ്യം ചെയ്യലിന് ഹാജരാകവേ, താൻ കുറ്റം ശക്തമായി നിഷേധിക്കുന്നുവെന്നും, അസത്യപ്രചാരണത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും യെദിയൂരപ്പ പറഞ്ഞു.
Last Updated Jun 17, 2024, 3:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]