
ഭിന്നിപ്പിച്ചു ഭരിക്കുന്ന എന്ന തന്ത്രം വിലപ്പോകില്ല എന്ന സന്ദേശം പൊതുതെരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനം നൽകി. മതേതര മുന്നണി മുന്നേറ്റം നടത്തിയത് ആശ്വാസം. അധികാരത്തിലെത്താൻ മതേതര ശക്തികൾക്ക് കഴിഞ്ഞില്ലെങ്കിലും ഈ പോക്ക് ശരിയല്ലെന്ന് ഫാസിസ്റ്റ് ശക്തികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്ന് പാളയം ഇമാം വലിയ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. വിദ്വേഷ പ്രചാരണത്തിന് രാജ്യത്ത് യാതൊരു സ്ഥാനവും ഇല്ലെന്ന് തെരഞ്ഞെടുപ്പിലൂടെ ജനം പ്രഖ്യാപിച്ചു. കൊടും വർഗീയത നിറഞ്ഞ വാക്കുകൾ അധികാരികൾ പറഞ്ഞു. എന്നാല്‍, വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കുകയാണ് ജനങ്ങൾ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ബലിപെരുന്നാള്‍ നമസ്കാര ചിത്രങ്ങള്‍ പകര്‍ത്തിയത് അരുണ്‍ കടയ്ക്കല്‍.
First Published Jun 17, 2024, 3:36 PM IST
ബാബറി മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിഞ്ഞത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. വർഗീയത ആരു മുന്നോട്ടുവെച്ചാലും അത് നേട്ടമാവില്ല എന്നുള്ളതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും പാളയം ഇമാം പറഞ്ഞു.
ചരിത്രത്തെ കാവിവൽക്കരിക്കുന്നതിൽ നിന്നും എൻസിഇആർടി പിന്മാറണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ചരിത്രത്തെ വക്രീകരിക്കാനും വളച്ചൊടിക്കാനും ശ്രമിച്ചാൽ ഇന്നല്ലെങ്കിൽ നാളത്തെ ഭാവി തലമുറ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും ഓര്‍മ്മപ്പെടുത്തി.
മാസങ്ങൾ നീണ്ട കലാപം നടന്നിട്ടും മണിപ്പൂരിലെത്തി സമാധാനം സ്ഥാപിക്കാൻ അധികാരികൾക്ക് കഴിഞ്ഞില്ലെന്നും പാളയം ഇമാം വിമർശിച്ചു.
ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി തന്റെ പ്രസംഗത്തിലുടനീളം സംസാരിച്ചത്. ഭിന്നിപ്പിച്ചു ഭരിക്കുന്ന എന്ന തന്ത്രം വിലപ്പോകില്ല എന്ന സന്ദേശം പൊതുതെരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനം നൽകിയെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
മതേതര മുന്നണി മുന്നേറ്റം നടത്തിയത് ആശ്വാസ നല്‍കുന്നതാണ്. അധികാരത്തിലെത്താൻ മതേതര ശക്തികൾക്ക് കഴിഞ്ഞില്ലെങ്കിലും ഈ പോക്ക് ശരിയല്ലെന്ന് ഫാസിസ്റ്റ് ശക്തികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്ന് പാളയം ഇമാം വലിയ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.
ബാബറി മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിഞ്ഞത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം വർഗീയത ആരു മുന്നോട്ടുവെച്ചാലും അത് നേട്ടമാവില്ലെന്നും അതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ജാതി സെൻസസ് നടപ്പിലാക്കാൻ കേന്ദ്രം മുന്നോട്ടുവന്നില്ലെങ്കിൽ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു. ഓരോ സമുദായവും എന്ത് നേടി എന്നത്തിന്റെ കണക്ക് പുറത്ത് വിടണം. അതാണ് തെറ്റായ പ്രചാരണത്തിന് തടയിടാൻ നല്ലതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ബക്രീദ് ദിന നമസ്കാരത്തിന് നൂറ് കണക്കിന് വിശ്വാസികളാണ് എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]