
ബാങ്കുകളിലെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച കേന്ദ്രീകൃത വെബ് പോർട്ടൽ ആണ് ഉദ്ഗം പോർട്ടൽ.(അൺക്ലെയിംഡ് ഡെപ്പോസിറ്റുകൾ – ഗേറ്റ്വേ ടു ആക്സസ് ഇൻഫർമേഷൻ) എന്ന പോർട്ടലിലൂടെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ കണ്ടെത്താം.
ഒന്നിലധികം ബാങ്കുകളിൽ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുണ്ടെങ്കിൽ, എവിടെ എങ്ങനെ തിരയണമെന്ന് പലർക്കും കൺഫ്യൂഷനുണ്ടാവും. അതുകൊണ്ടു തന്നെ, ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾക്കായി വിവിധ ബാങ്കുകളുടെ വെബ്സൈറ്റുകൾ തിരയുന്നതിന് പകരം, ഒരിടത്ത് തിരയുന്നത് പൊതുജനങ്ങൾക്ക് ഏറെ സൗകര്യ പ്രദമാകും. ഉപഭോക്താക്കൾക്ക് നിക്ഷേപങ്ങൾ ഈസിയായി കണ്ടെത്തുന്നതിനായാണ് ആർബിഐ ഇത്തരത്തിൽ ഒരു പ്ലാറ്റ്ഫോം ക്രിയേറ്റ് ചെയ്തിരിക്കുന്നത്.
ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ഒരു പട്ടിക ബാങ്കുകൾ അവരുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. ഉദ്ഗം വെബ് പോർട്ടലിലൂടെ ഉപഭോക്താക്കൾക്ക് ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്തി ക്ലെയിം ചെയ്യുകയോ, ഡെപ്പോസിറ്റ് അക്കൗണ്ടുകൾ ആക്ടീവ് ആക്കുകയോ ചെയ്യാം.2023 ഏപ്രിൽ മാസത്തിലെ ഡെവലപ്മെന്റ് ആൻഡ് റെഗുലേറ്ററി പോളിസികളെക്കുറിച്ചുള്ള പ്രസ്താവനയിൽ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന് ഒരു കേന്ദ്രീകൃത വെബ് സൗകര്യം അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നലവിൽ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾക്കായി കേന്ദ്രീകൃത വെബ് പോർട്ടലിൽ ലഭ്യമായ ബാങ്കുകൾ ഇവയാണ്
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2. പഞ്ചാബ് നാഷണൽ ബാങ്ക്
3. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
4. ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്.
5. സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ്.
6. ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ്.
7. സിറ്റിബാങ്ക്
റിസർവ് ബാങ്ക് ഇൻഫർമേഷൻ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് (ReBIT), ഇന്ത്യൻ ഫിനാൻഷ്യൽ ടെക്നോളജി & അലൈഡ് സർവീസസ് (IFTAS) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ആർബിഐ ഈ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]