
ലഷ്കറെ തയിബ അംഗവും കൊടുംഭീകരനുമായ സെയ്ഫുള്ള ഖാലിദ് പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡല്‍ഹി ∙ ലഷ്കറെ തയിബ അംഗവും കൊടുംഭീകരനുമായ സെയ്ഫുള്ള ഖാലിദ് കൊല്ലപ്പെട്ടു. ഇന്ത്യയില്‍ വിവിധ സ്ഫോടനങ്ങളില്‍ പങ്കുള്ള സെയ്ഫുള്ള ഖാലിദ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് അജ്ഞാതരായ ആളുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
2005ൽ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുണ്ടായ ആക്രമണം, 2006ല്‍ നാഗ്പുരിലെ ആര്‍എസ്എസ് കേന്ദ്രകാര്യാലയത്തിന് നേരെ നടന്ന ആക്രമണം, 2008ൽ രാംപൂരിലെ സിആർപിഎഫ് ക്യാംപ് ആക്രമണം എന്നിവയുടെ സൂത്രധാരനാണ് സെയ്ഫുള്ള ഖാലിദ്. വിനോദ് കുമാര്‍ എന്ന പേരില്‍ നേപ്പാളില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അവിടെ നിന്ന് നഗ്മ ബാനു എന്ന സ്ത്രീയെ വിവാഹം കഴിച്ചിരുന്നു.
നേപ്പാളില്‍ കഴിഞ്ഞാണ് സെയ്ഫുള്ള ഇന്ത്യയിലെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്. നേപ്പാളില്‍ നിന്ന് പിന്നീട് പാക്കിസ്ഥാനിലേക്ക് മാറുകയായിരുന്നു. അടുത്തിടെയാണ് ഇയാള്‍ സിന്ധിലെ ബാദിന് ജില്ലയിലേക്ക് താമസം മാറ്റിയതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.