
പുക കണ്ട് പകച്ച് നഗരവാസികൾ, ഗതാഗതക്കുരുക്ക്; യാത്രക്കാർ വലഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ ഞായറാഴ്ച വൈകീട്ട് അവധി ദിവസം ആഘോഷിക്കാനിറങ്ങിയ കോഴിക്കോട് നഗരവാസികൾ ഉയരുന്ന കറുത്ത പുക കണ്ട് പകച്ചു. പലരും കാര്യം എന്തെന്നറിയാതെ നടുങ്ങി. നിരവധി പേരാണ് സ്വന്തം വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലുമായി കോഴിക്കോട് ബീച്ചിലേക്കും മറ്റും പോകാനായി നഗരത്തിലെത്തിയത്. എന്നാല്‍ തീപിടിത്തത്തിനു പിന്നാലെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
ബസ് സ്റ്റാൻഡ് വഴി തിരിഞ്ഞുപോകേണ്ട വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ബീച്ചില്‍ നിന്നും മാനാഞ്ചിറ ഭാഗത്തുനിന്നുമെല്ലാം എത്തിയ വാഹനങ്ങൾക്ക് ബസ് സ്റ്റാൻഡ് പരിസരം പിന്നിടാൻ സാധിച്ചില്ല. അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ സ്ഥലത്തേക്ക് എത്തിക്കാനായി പൊലീസ് നന്നേ പാടുപെട്ടു. ഗതാഗത നിയന്ത്രണം നഗരത്തിലെ വാഹനഗതാഗതത്തെ ആകെ സ്തംഭിപ്പിച്ചു.
തീപിടിത്തം കാരണം സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് എത്തിയ യാത്രക്കാരെല്ലാം വലഞ്ഞു. സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ചു. സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തുന്ന പ്രദേശങ്ങളിലേക്ക് പോകാനെത്തിയവർ പലരും ബസ് ഇല്ലാതെ വലഞ്ഞു. ഇതിനിടെ തീപിടിത്തം നടന്ന പ്രദേശത്തേക്ക് ആളുകൾ എത്താൻ ശ്രമിച്ചതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.