
ആദ്യം പകച്ചു, പിന്നീട് ഒത്തുപിടിച്ച് അഗ്നിരക്ഷാ സേന; ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ പുതിയ ബസ് സ്റ്റാൻഡിനു സമീപമുണ്ടായ വൻ തീപിടിത്തം നിയന്ത്രിക്കാൻ കൈമെയ് മറന്ന് . തീ കെടുത്താനായി അഗ്നിരക്ഷാസേനയുടെ രണ്ട് ഫയര്‍ എന്‍ജിനുകളാണ് ആദ്യമെത്തിയത്. പിന്നീട് ഒരെണ്ണം കൂടി എത്തി. എന്നാല്‍ വാഹനങ്ങളില്‍ ശേഖരിച്ചിരുന്ന വെള്ളം കുറവായതിനാല്‍ ഫയര്‍ എന്‍ജിനുകള്‍ വെള്ളം നിറയ്ക്കുന്നതിനായി മടങ്ങി. ഇതിനിടയിലാണ് വ്യാപകമായി പടർന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.
തീ ഇത്രയധികം പടരുമെന്ന് കണ്ടുനിന്നവരാരും കരുതിയിരുന്നില്ല. നിലവിൽ ഇരുപതോളം അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകളാണ് പ്രദേശത്ത് എത്തിയത്. അയൽ ജില്ലയായ മലപ്പുറത്തുനിന്നും അഗ്നിരക്ഷാ സേന യൂണിറ്റുകളെത്തി. ഒരേസമയം എട്ട് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഇതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും രാസവസ്തുക്കൾ ഉപയോഗിച്ച് വെള്ളം കെടുത്താനെത്തിയ അഗ്നിരക്ഷാസേന യൂണിറ്റും തീയണയ്ക്കാൻ സഹായിക്കുന്നുണ്ട്.
കറുത്ത പുകയുയരുന്നതിനാല്‍ അകത്തുകയറി തീ അണയ്ക്കാനുള്ള ശ്രമം പലപ്പോഴും നടന്നില്ല. എസി മുറി ആയതിനാൽ തന്നെ രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ചില്ലുകൾ പലപ്പോഴായി പൊട്ടിത്തെറിച്ചു. ഓക്സിജൻ മാസ്കുമായി ഉള്ളിലേക്ക് കയറാനുള്ള ശ്രമവും അഗ്നിരക്ഷാസേനാംഗങ്ങൾ നടത്തി. നഗരത്തിലുള്ള ബീച്ച്, മീഞ്ചന്ത എന്നിവിടങ്ങൾക്ക് പുറമെ മുക്കം, നരിക്കുനി, കൊയിലാണ്ടി, വടകര എന്നീ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ യൂണിറ്റുകൾ അപകടസ്ഥലത്തെത്തി.
അതിനിടെ തീ നിയന്ത്രണവിധേയമാക്കുന്നത് വൈകുന്നതിൽ പ്രദേശവാസികളിൽ ചിലർ പ്രതിഷേധം രേഖപ്പെടുത്തി. എന്നാൽ ഇടുങ്ങിയ സ്ഥലത്ത് ഏറെ ബുദ്ധിമുട്ടിയാണ് അഗ്നിരക്ഷാസേന പ്രവർത്തിച്ചത്. തീപിടിത്തം മൂന്നു മണിക്കൂർ പിന്നിട്ടപ്പോഴേക്കും മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളിൽ അഗ്നിരക്ഷാസേന വിജയം കണ്ടിരുന്നു. തീപിടിത്തമുണ്ടായ കെട്ടിടത്തിലെ താഴത്തെ നിലയിൽ തീ പടരുന്നതും തടഞ്ഞു. ഈ നിലയിലാണ് പാചകവാതക സിലിണ്ടർ അടക്കം ഉണ്ടായിരുന്നത്.