
പത്തനംതിട്ട: ഗീവർഗീസ് മാർ കൂറിലോസിനെ വീണ്ടും മെത്രാപ്പോലീത്തയായി നിയമിച്ചു. നിരണം ഭദ്രാസനത്തിന്റെ ചുമതലയിലേക്കാണ് വീണ്ടും നിയമിതനായത്. 2023 ൽ കൂറിലോസ് സ്വയം (സ്ഥാനത്യാഗം) ചുമതല ഒഴിഞ്ഞിരുന്നു. അതേസമയം, ഗീവർഗീസ് മാർ ബർണബാസ് യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്ത സ്ഥാനം രാജിവെച്ചു. സഭ അധ്യക്ഷന് രാജിക്കത്ത് നൽകി.
15 വർഷം ശമ്പളമോ മറ്റോ ആനുകൂല്യങ്ങളോ വാങ്ങാതെ സേവനം ചെയ്തതിൽ സംതൃപ്തനാണെന്നാണ് രാജിക്കത്തിൽ പറയുന്നത്. നിരണം ഭദ്രാസനാധിപന്റെ ചുമതലയിലേക്ക് വീണ്ടും നിയമിതനായ ഗീവർഗീസ് മാർ കൂറിലോസിനെ അഭിനന്ദിക്കുന്നതായും ബർണബാസ് രാജിക്കത്തിൽ വ്യക്തമാക്കി. കൂറിലോസിന്റെ പുനർ നിയമനവും സഹായ മെത്രാപ്പോലീത്തയുടെ രാജിയും സഭയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]