
നിരവധി ഉപയോഗങ്ങൾ ഉള്ള ഒന്നാണ് നാരങ്ങ. കൂടാതെ നിരവധി ഗുണങ്ങളും ഈ പഴവർഗ്ഗത്തിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. എന്നാൽ കഴിക്കാൻ മാത്രമല്ല നാരങ്ങയ്ക്ക് അടുക്കളയിലും നിരവധി ഉപയോഗങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
ആപ്പിളിന്റെ നിറം മങ്ങുന്നത് തടയാം
നാരങ്ങ ഉപയോഗിച്ച് ആപ്പിളിന്റെ നിറം മങ്ങുന്നത് തടയാൻ സാധിക്കും. കാരണം നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന എൻസൈം പുറംതള്ളുകയും ഇത് ഓക്സിജനുമായി പ്രതിപ്രവർത്തനം ചെയ്യുകയും ചെയ്യുന്നു. അങ്ങനെയാണ് ആപ്പിളിന്റെ നിറത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നത്. ആപ്പിളിലേക്ക് നാരങ്ങ പിഴിഞ്ഞാൽ നിറം മാറുന്നത് ഒഴിവാക്കാൻ സാധിക്കും.
കട്ടിങ് ബോർഡ് വൃത്തിയാക്കാം
പ്ലാസ്റ്റിക് അല്ലെങ്കിൽ തടികൊണ്ടുള്ള കട്ടിങ് ബോർഡുകളിൽ കറ പറ്റിപ്പിടിച്ചാൽ അത് എളുപ്പത്തിൽ പോവുകയില്ല. ഇങ്ങനെ ഉണ്ടാകുമ്പോൾ നാരങ്ങ കറയുള്ള ഭാഗത്ത് പിഴിഞ്ഞൊഴിക്കണം. ശേഷം നന്നായി ഉരച്ച് കഴുകണം. 20 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുക്കാം. ആവശ്യമെങ്കിൽ ഇതിനൊപ്പം ഉപ്പും ചേർക്കാവുന്നതാണ്.
ദുർഗന്ധം അകറ്റാം
സവാളയും വെളുത്തുള്ളിയുമൊക്കെ മുറിക്കുമ്പോൾ കൈകളിൽ ഇതിന്റെ രൂക്ഷ ഗന്ധം ഉണ്ടാകാറുണ്ട്. എത്രയൊക്കെ സോപ്പ് ഉപയോഗിച്ച് കഴുകിയാലും ഈ ഗന്ധം പോവുകയുമില്ല. അതേസമയം നാരങ്ങ ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ കൈകളിലെ ദുർഗന്ധം എളുപ്പത്തിൽ ഇല്ലാതാകുന്നു.
അടുക്കള സിങ്ക് വൃത്തിയാക്കാം
നിരന്തരമായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അടുക്കള സിങ്കിന്റെ തിളക്കം നഷ്ടപ്പെടുകയും അണുക്കൾ പെരുകുകയും ചെയ്യുന്നു. നാരങ്ങയും കുറച്ച് ബേക്കിംഗ് സോഡയും എടുത്തതിന് ശേഷം സിങ്കിലേക്ക് ഇട്ടുകൊടുക്കണം. സിങ്ക് നന്നായി തേച്ചുരച്ചതിന് ശേഷം അതിലേക്ക് ചെറുചൂടെ വെള്ളം കൂടെ ഒഴിച്ച് കൊടുക്കാം. ആഴചയിൽ ഒരിക്കൽ അടുക്കള സിങ്ക് ഇങ്ങനെ വൃത്തിയാക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]