
‘ഗ്രേറ്റർ ബംഗ്ലദേശ് ഭൂപടം’ പ്രസിദ്ധീകരിച്ച് തുർക്കി പിന്തുണയുള്ള എൻജിഒ; ബിഹാറും ഒഡീഷയും വടക്ക് – കിഴക്കൻ മേഖലയും ഉൾപ്പെടുത്തി പ്രകോപനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ബംഗ്ലദേശിൽ തുർക്കി പിന്തുണയുള്ള നിരോധിത സംഘടനകളുടെ നേതൃത്വത്തിൽ ഗ്രേറ്റർ ഭൂപടങ്ങൾ പ്രചരിപ്പിക്കുന്നതായി ദേശീയ മാധ്യമങ്ങൾ. ഇന്ത്യയുടെയും മ്യാൻമറിന്റെയും ചില ഭാഗങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ‘ഗ്രേറ്റർ ബംഗ്ലദേശ്’ ഭൂപടം ധാക്കയിലും മറ്റും പ്രചരിക്കുന്നത്. പിന്തുണയുള്ള എൻജിഒ ‘സൽത്താനത്ത്-ഇ-ബംഗ്ലാ’ യുടെ പേരിലാണ് ധാക്കയിൽ പോസ്റ്ററുകളും ബാനറുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. ബംഗ്ലദേശിൽ തുർക്കിയുടെ സൈനിക ഇടപെടലും എൻജിഒകളുടെ പ്രവർത്തനവും വ്യാപിക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രകോപനപരമായ ഭൂപടം പ്രസിദ്ധീകരിച്ചത്.
ഇന്ത്യയിലെ ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മ്യാൻമറിലെ അരക്കാൻ സംസ്ഥാനം എന്നിവ ഉൾപ്പെടുന്നതാണ് പുറത്തുവന്ന ‘ഗ്രേറ്റർ ബംഗ്ലദേശ്’ ഭൂപടം. ധാക്കയിലുടനീളമുള്ള യൂണിവേഴ്സിറ്റികളിലും ഈ ഭൂപടം പ്രത്യക്ഷപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുഹമദ് യൂനുസ് ഭരണത്തിലെത്തിയതിനു പിന്നാലെ ബംഗ്ലദേശ് സായുധ സേനയ്ക്കിടയിൽ തുർക്കി തങ്ങളുടെ ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്.