
യുവാവിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജം; മൂന്ന് പേർ കസ്റ്റഡിയിൽ, തിരച്ചിൽ തുടരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ കൊടുവള്ളിയിൽ യുവാവിനെ പോയ സംഭവത്തിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. അനൂസ് റോഷനെ തട്ടിക്കൊണ്ടുപോയ കാർ വീട്ടിലെത്തുന്നതിനു തൊട്ടുമുൻപ് അവിടെയെത്തിയ ബൈക്കിന്റെ ഉടമയെയും ബൈക്കിലെത്തിയ രണ്ടുപേരെയും ആണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യംചെയ്തു വരികയാണ്.
അതിനിടെ അനൂസിനെ തട്ടിക്കൊണ്ടു പോയ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നു പൊലീസ് കണ്ടെത്തി. പൊലീസ് തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ചയാണ് അനൂസിനെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനൂസിന്റെ വിദേശത്തുള്ള സഹോദരൻ അജ്മലുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിൽ എന്നാണു സൂചന.