
ദില്ലി: ഐപിഎല്ലില്‍ ഇന്ന് നടക്കുന് രണ്ടാമത്തെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ്, ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ദില്ലിയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഡൽഹി ക്യാപിറ്റൽസിന് ഇന്ന് നിലനിൽപിന്റെ പോരാട്ടമാണ്. 11 കളിയിൽ 13 പോയന്റുളള ഡൽഹിക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യം. 16 പോയന്റുള്ള ഗുജറാത്ത് ടൈറ്റൻസിന് ഒറ്റജയം നേടിയാൽ പ്ലേ ഓഫ് ഉറപ്പിക്കാം.
ടീമിലേക്ക് മടങ്ങിവരാത്ത മിച്ചൽ സ്റ്റാർക്കിന്റെ അഭാവം ഡൽഹിക്ക് കനത്ത തിരിച്ചടിയാവും. പകരക്കാരനായി ടീമിലെടുത്ത ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനും ഇന്ന് പ്ലേയിംഗ് ഇലവനിലെത്താൻ സാധ്യത വളരെക്കുറവ്. ശുഭ്മൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ലർ ബാറ്റിംഗ് ത്രയത്തെ പിടിച്ചുകെട്ടുകയാവും ഡൽഹിയുടെ പ്രധാന വെല്ലുവിളി.
പിന്നാലെയെത്തുന്നവരും അപകടകാരികൾ. കെ എൽ രാഹുൽ, കരുൺ നായർ, അഭിഷേക് പോറൽ, ഫാഫ് ഡുപ്ലെസിസ്, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരിലാണ് ഡൽഹിയുടെ റൺസ് പ്രതീക്ഷ. കഴിഞ്ഞമാസം അഹമ്മദാബാദിൽ ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഡൽഹിയുടെ 203 റൺസ് നാലു പന്ത് ശേഷിക്കേ ഗുജറാത്ത് മറികടന്നു. അന്നത്തെ തോൽവിക്ക് സ്വന്തം കാണികൾക്ക് മുന്നിൽ പകരം വീട്ടുകയാവും ഡൽഹിയുടെ ലക്ഷ്യം.
ഡല്‍ഹി ക്യാപിറ്റല്‍സ് സാധ്യതാ ഇലവൻ: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെൽ, കെ എൽ രാഹുൽ, സമീർ റിസ്വി/കരുൺ നായർ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, അശുതോഷ് ശർമ, വിപ്രജ് നിഗം, മുകേഷ് കുമാർ/മോഹിത് ശർമ, ദുഷ്മന്ത ചമീര, കുൽദീപ് യാദവ്, ടി നടരാജൻ.
ഗുജറാത്ത് ടൈറ്റൻസ് സാധ്യതാ ഇലവൻ: സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്ലർ, ഷെർഫാൻ റൂഥർഫോർഡ്, രാഹുൽ തെവാത്തിയ, ഷാരൂഖ് ഖാൻ, റാഷിദ് ഖാൻ, ആർ സായ് കിഷോർ, അർഷാദ് ഖാൻ, ജെറാൾഡ് കോട്സി/കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]