
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുതിനോട് ഉപമിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മുംബൈയിൽ നടന്ന മഹാ വികാസ് അഘാഡി റാലിയിലാണ് കെജ്രിവാൾ, മോദിയെ പുതിനോട് ഉപമിച്ചത്. പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചാണ് പുതിൻ വിജയിച്ചത്. മോദിയും അതുതന്നെയാണ് ചെയ്യുന്നത്. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ ജയിലിലടക്കാനാണ് മോദിയുടെ ശ്രമം.
മോദിയും പുതിനെ പോലെയാണ് നീങ്ങുന്നത്. പ്രതിപക്ഷ നേതാക്കളെ മാത്രമല്ല സ്വന്തം പാർട്ടിയിലെ നേതാക്കളെയും മോദി ഒതുക്കുകയാണ്. ഗൂഢമായ പദ്ധതിയാണ് മോദി നടപ്പിലാക്കുന്നത്. ഒരു രാജ്യം ഒരു നേതാവ് എന്നതാണ് മോദിയുടെ ആ ഗുഢ പദ്ധതിയെന്നും കെജ്രിവാൾ മുംബൈയിൽ നടന്ന മഹാ വികാസ് അഘാഡി റാലിയിൽ പറഞ്ഞു.
Last Updated May 17, 2024, 10:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]