

കോട്ടയത്ത് കനത്ത മഴ: വരും ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച് അലർട്ട്, മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
കോട്ടയം: കോട്ടയം ജില്ലയുടെ മലയോരമേഖലകളിൽ കനത്തമഴ. വെള്ളിയാഴ്ച ഉച്ച മുതൽ തീക്കോയി, മൂന്നിലവ്, മേലുകാവ് തുടങ്ങിയ പഞ്ചായത്തുകളിൽ കനത്ത മഴ ആരംഭിച്ചത്. പാലാ, ഭരണങ്ങാനം, കിടങ്ങൂർ മേഖലകളിലും മണിക്കൂറുകളായി മഴ പെയ്യുകയാണ്. വ്യാഴാഴ്ചയും സമാനമായ രീതിയിൽ ഉച്ചയ്ക്കുശേഷം ഈ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്ന് മണിമലയാറിലും മീനച്ചിലാറിലും ജലനിരപ്പ് ഉയർന്ന് ഒഴുക്കിൽ പെട്ട് ഒരാൾ മരണപ്പെടുകയും ചെയ്തു.
തീക്കോയിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മർമല വെള്ളച്ചാട്ടത്തിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. മൂന്നിലവ്-വാക്കാട് റോഡിൽ മണിക്കൂറുകളായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
കോട്ടയത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മേയ് 20, 21 തീയതികളിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]