
ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുൂരുവിനെതിരെ പഞ്ചാപ് കിംഗ്സിന് 96 റണ്‍സ് വിജയലക്ഷ്യം. മഴമൂലം 14 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 14 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെടുത്തു. 26 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന ടിം ഡേവിഡാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ 18 പന്തില്‍ 23 റണ്‍സടിച്ചു. രണ്ട് പേര് മാത്രമാണ് ആര്‍സിബി നിരയില്‍ രണ്ടക്കം കടന്നത്. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗും മാര്‍ക്കോ യാന്‍സനും യുസ്വേന്ദ്ര ചാഹലും ഹര്‍പ്രീത് ബ്രാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തകര്‍ന്നടിഞ്ഞ് തുടക്കം
മഴമൂലം മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ആര്‍സിബിക്ക് തുടക്കത്തിലെ അടിതെറ്റി. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ നഷ്ടമായ ആര്‍സിബിക്ക് ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ പ്രതീക്ഷ നല്‍കിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ പൊഴിഞ്ഞുകൊണ്ടേ ഇരുന്നു. മൂന്നാം ഓവറില്‍ അര്‍ഷ്ദീപ് സിംഗ് വിരാട് കോലിയെയും(1) മടക്കി ഇരട്ടപ്രഹരമേല്പ്പച്ചപ്പോള് ലിയാം ലിവിംഗ്സ്റ്റണെ(4) സേവിയര്‍ ബാര്ട്ലെറ്റും ജിതേഷ് ശര്‍മയെ യുസ്വേന്ദ്ര ചാഹലും വീഴ്ത്തി. പിന്നാലെ ക്രുനാല്‍ പാണ്ഡ്യയെയും(1) മനോജ് ഭണ്ഡാകെയെയും(1) വീഴ്ത്തിയ യാന്സന് ആര്‍സിബിയെ 43-7 എന്ന സ്കോറിലേക്ക് തള്ളിയിട്ടു.
വിരാട് കോലിയും സഞ്ജുവുമില്ല; ഈ ഐപിഎല്‍ സീസണിലെ ടോപ് 10 ബാറ്റേഴ്സിനെ തെരഞ്ഞെടുത്ത് മഞ്ജരേക്കർ
പൊരുതി നിന്ന ക്യാപ്റ്റന്‍ രജത് പാട്ടീദാറിനെ(18 പന്തില്‍ 23) ചാഹല്‍ മടക്കുമ്പോള്‍ ആര്‍സിബി സ്കോര്‍ 50 കടന്നിരുന്നില്ല. ഭുവനേശ്വര്‍ കുമാറും ടിം ഡേവിഡും ചേര്‍ന്ന് ആര്‍സിബിയെ 50കടത്തി. ഭുവിയെ മടക്കിയ ഹര്‍പ്രീത് ബ്രാര്‍ അടുത്ത പന്തില്‍ യാഷ് ദയാലിനെയും വീഴ്ത്തി ആര്‍സിബിയെ 63-9 എന്ന സ്കോറിലേക്ക് തള്ളിയിട്ടെങ്കിലും ടിം ഡേവിഡിന്റെ പോരാട്ടം അവരെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചു. ഹര്‍പ്രീത് ബ്രാര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകളിലും റണ്ണെടുക്കാന്‍ കഴിയാതിരുന്ന ടിം ഡേവിഡ് അവസാന മൂന്ന് പന്തുകളും സിക്സിന് പറത്തിയാണ് ആര്‍സിബിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അവസാന പന്ത് നോബോളായതോടെ വീണ്ടുമെറിഞ്ഞ പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് ഡേവിഡ് അര്‍ധസെഞ്ചുറി തികച്ചു.
പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ് 23 റണ്‍സിനും മാര്‍ക്കോ യാന്സൻ 10 റണ്‍സിനും യുസ്വേന്ദ്ര ചാഹൽ 11 റണ്‍സിനും ഹര്‍പ്രീത് ബ്രാർ 25 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]