
ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരാകണം; ദിവ്യയ്ക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ് – പ്രധാന വാർത്തകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയതായിരുന്നു ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. കെ.കെ.രാഗേഷിനെ പുകഴ്ത്തിയ സംഭവത്തിൽ ദിവ്യ.എസ്.അയ്യർ ഐഎഎസിനെതിരെ യൂത്ത് കോൺഗ്രസ് പരാതി, ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ.മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു, കണ്ണൂർ സർവകലാശാലയിൽ ചോദ്യപ്പേപ്പർ ചോർന്നു, ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ജിസ്മോൾ നിറത്തിന്റെയും പണത്തിന്റെയും പേരിൽ പീഡനം നേരിട്ടിരുന്നുവെന്ന വെളിപ്പെടുത്തലും ഇന്നത്തെ പ്രധാന വാർത്തയാണ്. അറിയാം ഇന്നത്തെ പ്രധാനവാർത്തകള്‍.
ഷൈന്റെ തൃശൂർ തൈപ്പറമ്പിലെ വീട്ടിലെത്തിയാണ് നോട്ടിസ് കൈമാറിയത്. ഷൈൻ വീട്ടിലില്ലാതിരുന്നതിനാൽ വീട്ടുകാർക്ക് പൊലീസ് നോട്ടിസ് കൈമാറി. ഷൈൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് കുടുംബം അറിയിച്ചെന്നും പൊലീസ് പറഞ്ഞു. ഷൈനിന്റെ മൊബൈൽ ഫോൺ ഇപ്പോഴും ഓൺ ആണ്. സമൂഹമാധ്യമങ്ങളിലും നടൻ സജീവമാണ്.
യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനാണ് പരാതി നൽകിയത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നൽകിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട 1968–ലെ പെരുമാറ്റ ചട്ടലംഘനം നടത്തിയെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. ഐഎഎസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത ദിവ്യ പാലിച്ചില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നത് രാഷ്ട്രീയ നിയമനമാണ്. സിപിഎം സംസ്ഥാന സമിതിയാണ് കെ.കെ.രാഗേഷിനെ പദവിയിലേക്ക് നിയോഗിച്ചത്.
ഇന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്റ്റെന്റിങ്, കൊറോണറി സ്റ്റെന്റിങ് തുടങ്ങിയവയിൽ വിദഗ്ധനായ അദ്ദേഹത്തെ 2000 ൽ രാജ്യം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങൾ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവർത്തനങ്ങളുടെ പേരിൽ ആദരിക്കപ്പെടുന്ന ഡോ.മാത്യു സാമുവലാണ് നാഷനല്‍ ആന്‍ജിയോപ്ലാസ്റ്റി റജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത്.
കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളജിൽ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നത്. കോളജ് അധ്യാപകർ ചോദ്യപ്പേപ്പർ വാട്സാപ്പിലൂടെ ചോർത്തിയെന്നാണ് സർവകലാശാലയുടെ കണ്ടെത്തൽ. ഇതേത്തുടർന്ന് ഗ്രീൻവുഡ് കോളജിനെതിരെ സർവകലാശാല ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിനും പരാതി നൽകി.
പീഡനങ്ങളുടെ വിവരങ്ങൾ ജിസ്മോളുടെ അച്ഛനും സഹോദരനും ഏറ്റുമാനൂർ പൊലീസിൽ മൊഴി നൽകി. മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു.