
മലപ്പുറം: പൊന്നാനിയിൽ കോഴിക്കടയുടെ മറവിൽ ലഹരി വിൽപന നടത്തിയ യുവാവ് പിടിയിലായി. ലഹരി വിൽപന കേസുകളിൽ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് പൊന്നാനി പൊലിസ് ക്രൈം സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന പൊന്നാനി തേക്കെപ്പുറത്ത് പുത്തൻ പുരയിൽ ഫൈസലിനെ അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി എത്തിച്ച 14 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു. ലഹരി മാഫിയക്കെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി കവചം പൊന്നാനി എന്ന പേരിൽ പൊതുജന പങ്കാളിത്തത്തോടെ പൊലിസ് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് ഐ.പി.എസിന്റെ നിർദ്ദേശത്തെ തുടർന്ന് തിരൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ പൊന്നാനി പൊലിസ് ഇൻസ്പെക്ടർ ജലീൽ കറുതേടത്ത്, എസ്.ഐ യാസീർ, ജൂനിയർ എസ്.ഐ ആനന്ദ്, എ.എസ്.ഐ മധുസൂദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജുകുമാർ, നാസർ, പ്രശാന്ത് കുമാർ, മനോജ് സിവിൽ പോലീസ് ഓഫീസർമരായ കൃപേഷ് , സൗമ്യ എന്നിവരടങ്ങിയ അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടി തുടർ അന്വേഷണം നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]