
‘നാളെ 10 മണിക്ക് ഹാജരാകണം’: ഷൈൻ ടോം ചാക്കോ വീട്ടിലില്ല; നോട്ടിസുമായി വീട്ടിൽ നേരിട്ടെത്തി പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ യ്ക്കിടെ ഓടി രക്ഷപെട്ട നടൻ പൊലീസിന്റെ നോട്ടിസ്. ഷൈൻ ടോം ചാക്കോയുടെ തൃശൂർ തൈപ്പറമ്പിലെ വീട്ടിലെത്തിയാണ് പൊലീസ് നോട്ടിസ് കൈമാറിയത്. നാളെ രാവിലെ പത്തിന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിർദേശം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ലഹരി പരിശോധനയ്ക്ക് ഡാൻസാഫ് സംഘമെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഷൈൻ പ്രകോപനമേതുമില്ലാതെ ഇറങ്ങി ഓടിയതിലാണ് വിശദീകരണം തേടുക. അതേസമയം, ഷൈൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകുമോയെന്നതിൽ വ്യക്തതയില്ല.
ഹോട്ടലിൽനിന്ന് രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോ തൃശൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. നിലവിൽ ഇയാൾ പൊള്ളാച്ചിയിലെ റിസോർട്ടിലാണെന്നാണ് സൂചന. അതിനിടെ, പകൽ ഷൈനിന്റെ മുറിയിലെത്തിയ രണ്ട് യുവതികളോട് പൊലീസ് വിവരങ്ങൾ തേടി. ഇതിൽ ഒരു യുവതിയുമായി ഷൈൻ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.