
കുവൈത്ത് സിറ്റി: സാരഥി കുവൈറ്റിന്റെ 26ാമത് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 2025 ഏപ്രിൽ 11 വെള്ളിയാഴ്ച രാവിലെ 10.30 മുതൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈതാനിൽ നടന്നു. ഐബിപിസി സെക്രട്ടറിയും സാരഥി ഉപദേശക സമിതി അംഗവുമായ സുരേഷ് കെപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെആർ അജി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി മഞ്ജു സുരേഷ് സ്വാഗതം പറഞ്ഞു. ജോയിന്റ് ട്രഷറർ അരുൺ സത്യൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സെക്രട്ടറി റിനു ഗോപി 2024-2025 വർഷത്തെ വാർഷിക റിപ്പോർട്ടും ട്രഷറർ ദിനു കമാൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സാരഥി വനിതാവേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത് കഴിഞ്ഞ ഒരു വർഷത്തെ വനിതാ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സെക്രട്ടറി പൗർണമി സംഗീത് വാർഷിക റിപ്പോർട്ടും ട്രഷറർ ഹിദ സുഹാസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജയൻ സദാശിവൻ ഇന്ത്യയിൽ നിന്ന് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു.
സാരഥി കുവൈറ്റ് എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജിതിൻദാസ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സാരഥിയുടെ കഴിഞ്ഞ ഒരു വർഷത്തെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകിയ സുരേഷ് കെ, രമ്യ ദിനു, മഞ്ജു സുരേഷ്, സിജു സദാശിവൻ, വിനീഷ് വാസുദേവൻ, ജിജി കരുണാകരൻ, അരുൺ പ്രസാദ്, സീമ രജിത്, സൈഗാൾ സുശീലൻ, മുരുകദാസ്, ഷൈനി അരുൺ, സുനിൽ കുമാർ പിഎസ്, വിമൽ കുമാർ, ലിനി ജയൻ, ഷനൂബ് ശേഖർ, വിനീഷ് വിശ്വം, റോസി സോദാർ എന്നിവരെ ആദരിച്ചു.
മികച്ച സാരഥീയൻ ആയി തെരഞ്ഞെടുക്കപ്പെട്ട ഫഹാഹീൽ യൂണിറ്റ് അംഗം ബിനു മോൻ എംകെ മികച്ച സാരഥീയ ആയി തിരഞ്ഞെടുക്കപ്പെട്ട ഫഹാഹീൽ യുണിറ്റ് അംഗം മജ്ഞു സുരേഷ്, അബ്ബാസിയ വെസ്റ്റ് യുണിറ്റ് അംഗം ഷൈനി അരുണിൻ എന്നിവരെ ആദരിച്ചു. 17 റീജിയണൽ കമ്മിറ്റികളിൽ നിന്ന് മികച്ച യൂണിറ്റായി സാൽമിയ യൂണിറ്റിനെയും പ്രോത്സാഹന സമ്മാനർഹരായി ഹസാവി സൗത്ത്, മംഗഫ് ഈസ്റ്റ് യൂണിറ്റുകളെയും തിരഞ്ഞെടുത്തു.
പൊതുസമ്മേളനം ബിനുമോൻ എം.കെ, സുരേഷ് വെള്ളാപ്പള്ളി, സുരേഷ് കെ എന്നിവർ നിയന്ത്രിച്ചു. സിജെ റെജി, ജിതിൻ ദാസ്, ബിന്ദു സജീവ്, സതീഷ് പ്രഭാകരൻ, അജിത് ആനന്ദൻ എന്നിവരാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചിരുന്നത്. ഭാരവാഹികളായി ജിതേഷ് എം.പി (പ്രസിഡന്റ്), സിബി പുരുഷോത്തമൻ (വൈസ് പ്രസിഡന്റ്), വിനോദ് ചിപ്പാറയിൽ (ജനറൽ സെക്രട്ടറി), സൈജു എം.ചന്ദ്രൻ (സെക്രട്ടറി), അനിൽ ശിവരാമൻ (ട്രഷറർ), വിനീഷ് വാസുദേവൻ (ജോയിന്റ് ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു. വനിതാ വേദി ഭാരവാഹികൾ ആയി ബിജി അജിത് കുമാർ (ചെയർപേഴ്സൺ), ബീന റെജി (വൈസ് ചെയർമാൻ), പാർവതി അരുൺ (സെക്രട്ടറി), ശിൽപ സുഗേഷ് (ജോയിന്റ് സെക്രട്ടറി), ടിന്റു വിനീഷ് (ട്രഷറർ), ജ്യോതി വിനോദ് (ജോ: ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജിതേഷ് എംപി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജോയിന്റ് ട്രഷറർ അരുൺ സത്യൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് വാർഷിക പൊതുയോഗം സമാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]