
‘വഖഫ് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം, ബംഗ്ലദേശ് ആദ്യം അവിടുത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കൂ’: വിമർശനത്തിന് മറുപടിയുമായി ഇന്ത്യ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ബംഗാളിൽ ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായി ഇന്ത്യക്കെതിരെ ബംഗ്ലദേശ് ഉന്നയിച്ച ആരോപണത്തിനു മറുപടിയുമായി കേന്ദ്ര സർക്കാർ. വഖഫ് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും, ബംഗ്ലദേശ് ഭരണകൂടം അവിടുത്തെ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ബംഗാളിലെ സംഘർഷത്തിൽ നടത്തിയ പരാമർശം അനാവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
‘ബംഗ്ലദേശിലെ ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഇന്ത്യ ഉന്നയിച്ച ആശങ്കകൾക്ക് ബദലായി ബംഗ്ലദേശ് നടത്തുന്ന കുടിലവും കാപട്യവുമായ ശ്രമമാണ് വഖഫ് നിയമവുമായി ബന്ധപ്പെട്ട പരാമർശം. ബംഗ്ലദേശിൽ ഇത്തരം കേസുകളിലെ ക്രിമിനൽ ഗൂഢാലോചനക്കാർ സ്വതന്ത്രരായി വിഹരിക്കുകയാണ്’–രൺധീർ ജയ്സ്വാൾ പറഞ്ഞു. ബംഗാളിലെ സംഘർഷങ്ങളിൽ ബംഗ്ലദേശ് അക്രമികൾ നുഴഞ്ഞുകയറിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. പിന്നാലെ മുസ്ലിം ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബംഗാൾ സർക്കാരിനോടും കേന്ദ്രസർക്കാരിനോടും ബംഗ്ലദേശ് പ്രസ് സെക്രട്ടറി ഷഫീഖുൽ ആലം ആവശ്യപ്പെട്ടിരുന്നു.
പിന്നാലെയാണ് ബംഗ്ലദേശിന്റെ ആവശ്യം കപടമാണെന്ന് രൺധീർ ജയ്സ്വാൾ പ്രതികരിച്ചത്. 2024ൽ ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ 2,400 അതിക്രമങ്ങളും ഈ വർഷം മാത്രം 72 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു.