
കുവൈത്ത് സിറ്റി: കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി. കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി, ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് ഇറക്കുമതി ചെയ്ത 1,500 കുപ്പി മദ്യവുമായി ഒരു ബിദൂനിയെ പിടികൂടിയത്.
പിടികൂടിയ മദ്യത്തിന് ഏകദേശം 100,000 ദിനാറിലധികം (2 കോടിയിലേറെ ഇന്ത്യൻ രൂപ) വിലമതിക്കും. കൂടാതെ, അനധികൃത മദ്യവ്യാപാരത്തിൽ നിന്നുള്ള വരുമാനമാണെന്ന് സംശയിക്കുന്ന പണവും പിടിച്ചെടുത്തു. പ്രതിയെയും കണ്ടുകെട്ടിയ വസ്തുക്കളെയും ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിരോധിത വസ്തുക്കളുടെ കള്ളക്കടത്തും വിതരണവും തടയുന്നതിനുള്ള പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. കൂടാതെ സമൂഹത്തിന്റെ സുരക്ഷയും ഭദ്രതയും നിലനിർത്താൻ സഹായിക്കുന്നതിന്, സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് സുരക്ഷാ സേനയുമായി സഹകരിക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
Read Also – ഡോക്ടർ 7000 കിലോമീറ്റർ അകലെ, വൃക്ക, പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച അഞ്ച് രോഗികൾക്ക് റോബോട്ടിക് ശസ്ത്രക്രിയ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]