
മുംബൈ: അഭിനയത്തിൽ നിന്ന് വലിയൊരു ഇടവേള എടുത്ത ശേഷം ആമിര്‍ ഖാന് ഇപ്പോള്‍ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. സിത്താരേ സമീൻ പർ എന്ന ചിത്രത്തിലൂടെയാണ് ആമിർ ഖാൻ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങൾ പരക്കുന്നുണ്ടായിരുന്നു.
ആർഎസ് പ്രസന്ന സംവിധാനം ചെയ്ത് ആമിര്‍ നിര്‍മ്മിക്കുന്ന സിതാരേ സമീൻ പർ 2025 ജൂൺ 20 ന് ബിഗ് സ്ക്രീനിൽ എത്തുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. “ജൂണിൽ ഓപ്പൺ റൺ മുതലെടുക്കാൻ ആമിർ ആഗ്രഹിക്കുന്നു. തുടക്കത്തിൽ, മെയ് 30 നാണ് റിലീസ് തീരുമാനിച്ചതെങ്കിലും ജൂൺ 20 ന് റിലീസ് ചെയ്യുന്നത് ബോക്സ് ഓഫീസിൽ രണ്ടാഴ്ചത്തെ വ്യക്തമായ ഫ്രീ റണ്‍ ലഭിക്കാന്‍ ഇടയാക്കു എന്നാണ് നിര്‍മ്മാതാവ് കരുതുന്നത്” എന്നാണ് സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയത്.
സീതാരേ സമീൻ പറിന്റെ എഡിറ്റിംഗ് പൂർത്തിയായെന്നും, ഇപ്പോൾ ആമിർ ഖാന്റെ ശ്രദ്ധ ചിത്രം മാർക്കറ്റ് ചെയ്ത് മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. “സിതാരേ സമീൻ പറിന്റെ ഉള്ളടക്കത്തിൽ ആമിറിന് വലിയ ആത്മവിശ്വാസമുണ്ട്, കാരണം ഇതൊരു കോമഡി ഇമോഷണല്‍ ചിത്രമാണ്. മികച്ചൊരു റിലീസിംഗ് വിന്റോയാണ് താരം തേടിയത്. ജൂൺ 20 അങ്ങനെ കണ്ടെത്തിയതാണ്, ചിത്രത്തിന് വിപുലമായ മാര്‍ക്കറ്റിംഗ് പ്ലാനും ഉണ്ട് ” വൃത്തങ്ങൾ പിങ്ക് വില്ലയോട് പറഞ്ഞു.
സിതാരേ സമീൻ പറിന്റെ തിയറ്റർ ട്രെയിലർ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറങ്ങുമെന്നും 2025 മെയ് 1 ന് വലിയ സ്ക്രീനിൽ എത്തുന്ന റെയ്ഡ് 2 എന്ന അജയ് ദേവഗണ്‍ ചിത്രത്തിനൊപ്പം ഈ ട്രെയിലര്‍ തീയറ്ററില്‍ എത്തിക്കാനാണ് ആമിറിന്റെ പ്ലാന്‍.
സീതാരേ സമീൻ പറിന് പുറമെ, രാജ്കുമാർ സന്തോഷിനൊപ്പമുള്ള ഒരു കോമഡി ചിത്രം, ലോകേഷ് കനകരാജിനൊപ്പമുള്ള ചിത്രം ഇങ്ങവെ നിരവധി ചിത്രങ്ങളുടെ ചർച്ചകൾ ആമിർ നടത്തിവരികയാണ്. 2025 ന്റെ രണ്ടാം പകുതിയിൽ സണ്ണി ഡിയോൾ നായകനാകുന്ന ലാഹോർ: 1947 എന്ന ചിത്രവും അദ്ദേഹം നിർമ്മിക്കുന്നുണ്ട്.
നിര്‍മ്മിക്കുന്ന പടത്തില്‍ വേഷത്തിന് വേണ്ടി ആമിര്‍ ഖാന്റെ ഓഡിഷന്, പക്ഷെ വേഷം കിട്ടിയില്ല – വീഡിയോ
പുതിയ കാമുകി ഗൗരിയുടെ കൈയ്യും പിടിച്ച് ആദ്യമായി പൊതുവേദിയില്‍ എത്തി ആമിര്‍ ഖാന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]