
വിൻ സിയുടെ മൊഴിയെടുക്കാൻ എക്സൈസ്, താൽപര്യമില്ലെന്ന് പിതാവ്; ആശയക്കുഴപ്പം, ‘അമ്മ’യുടെ നിലപാട് ഇന്ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ നടൻ മോശമായി പെരുമാറിയെന്ന അലോഷ്യസിന്റെ ആരോപണത്തിൽ വിൻ സിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി തേടി എക്സൈസ്. എന്നാൽ നിയമനടപടിക്ക് താൽപര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം കുടുംബം എക്സൈസിനെ അറിയിച്ചു. വിൻ സിയുടെ പിതാവാണ് എക്സൈസ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചത്.
വിൻ സിയുടെ ആരോപണങ്ങളിൽ കേസെടുക്കുന്ന കാര്യത്തിൽ പൊലീസിലും ആശയക്കുഴപ്പം തുടരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിൻ സിയോട് സംസാരിച്ച ശേഷമാകും കേസെടുക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഷൈൻ ടോം ചാക്കോക്കെതിരായ ആരോപണങ്ങളിൽ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും.
ഷൈനിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ താരസംഘടനയായ ‘അമ്മ’ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന. റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടികൾ. ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്നത് അടക്കം ആവശ്യങ്ങൾ ശക്തമാണ്. വിൻ സിയുടെ പരാതിയിന്മേൽ നോട്ടിസ് നൽകാനാണ് ‘സൂത്രവാക്യം’ സിനിമ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ തീരുമാനം. വിൻ സിയുടെ പരാതിയിൽ നിരവധി ആളുകളാണ് പിന്തുണയുമായി രംഗത്തെത്തുന്നത്. ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബർ അറിയിച്ചിട്ടുണ്ട്.
ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോ എങ്ങോട്ടാണ് പോയതെന്ന പോലീസ് അന്വേഷണം തുടരുകയാണ്. ഇതിനിടെയും നടൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പരിഹാസ പോസ്റ്റുകളുമായി സജീവമാണ്. തൃശൂരിൽ ഇന്നലെ നടന്ന രാമു കാര്യാട്ട് അവാർഡ് നൈറ്റിൽ ഷൈൻ ടോം ചാക്കോ പങ്കെടുത്തിരുന്നില്ല.
കൊച്ചിയിൽ നിന്ന് ഇന്നലെ രാവിലെ തൃശൂരിൽ എത്തിയ നടൻ തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. പൊള്ളാച്ചിയിലെ ഒരു റിസോർട്ടിൽ നടൻ ഉണ്ടെന്നാണ് സൂചന. ഹോട്ടലിൽ നിന്നു ചാടിയ നടൻ ഇന്നലെ പുലർച്ചെ തന്നെ കൊച്ചി വിട്ടിരുന്നു. രക്ഷപ്പെട്ട ഹോട്ടലിൽ നിന്നും നഗരത്തിലെ മറ്റൊരു നക്ഷത്ര ഹോട്ടലിലാണ് ഷൈൻ എത്തിയത്. അജ്ഞാതന്റെ ബൈക്കിൽ ആയിരുന്നു ഷൈനിന്റെ യാത്ര. ഇവിടെ മുറിയെടുത്ത് തങ്ങിയ ശേഷം പുലർച്ചെയോടെ തൃശൂരിലേക്ക് കടക്കുകയായിരുന്നു.