
കൊച്ചി: ഭക്ഷണം കഴിച്ച് മടങ്ങവെ ഹോട്ടലുടമയുടെ മൊബൈൽ ഫോണ് മോഷ്ടിച്ച പ്രതിയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി നൗഷാദ് ആണ് പോലീസിന്റെ പിടിയിലായത്.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കഴിഞ്ഞ ആറാം തീയതി പെരുമ്പാവൂരിലെ കുഞ്ഞാപ്പൂസ് ബിരിയാണി ഹട്ടിലാണ് സംഭവം.
ഉച്ചയ്ക്ക് രണ്ടു മണിയോടെ ബിരിയാണി കഴിച്ചിറങ്ങിയ നൗഷാദ് പണം കൊടുത്ത ശേഷം ക്യാഷ് കൗണ്ടറിനു സമീപം ചുറ്റിത്തിരിഞ്ഞു. പതിയെ മേശപ്പുറത്തുണ്ടായിരുന്ന കടയുടമയുടെ ഫോണ് എടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് ഫോൺ നഷ്ടമായത് മനസിലാക്കിയ കടയുടമയുടെ പരാതിയിൽ അന്വേഷണം തുടങ്ങിയ പെരുമ്പാവൂർ പോലീസിന് അധികം കുഴങ്ങേണ്ടി വന്നില്ല.
പ്രതി മൊബൈൽ ഫോൺ എടുത്തുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ കൃത്യമായി പതിഞ്ഞു. പിന്നാലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പ്രതി പിടിയിലായത്.
Read also: സ്വർണം പണയം വെച്ചതിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കം; യുവാവിനെ അനുജൻ ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി വെട്ടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]