
2000 ഫെബ്രുവരി മാസം, കൃഷ്ണവേണി ബംഗാര ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ലേബര്‍ റൂമിന് പുറത്ത് തന്റെ പേരക്കുട്ടിയുടെ വരവും കാത്തിരിപ്പാണ്. അന്ന് അവളുടെ കൈയിൽ രണ്ട് കുഞ്ഞുടുപ്പുകൾ ഉണ്ടായിരുന്നു. ഒന്ന് നീല നിറത്തിലും മറ്റൊന്ന് പിങ്കും. അഭിനന്ദനങ്ങൾ ഇതൊരു പെൺകുഞ്ഞാണ് എന്ന് നഴ്സ് കുട്ടിയുമായി പുറത്തുവന്ന ശേഷം പറഞ്ഞു. സന്തോഷത്തിന്റെ പാരമ്യത്തിൽ കൃഷ്ണവേണി പിങ്ക് നിറത്തിലുള്ള ഉടുപ്പ് കൈമാറി. വെറും ഉടുപ്പ് മാത്രമായിരുന്നില്ല അതൊരു ബേബി സെറ്റായിരുന്നു. കുഞ്ഞിനുള്ള കിടക്ക്, തലപ്പാവ്, കൈയുറ എന്നിവയും ഉണ്ടായിരുന്നു.
തീര്‍ത്തും വ്യക്തിപരമായ തന്റെ സന്തോഷം, സ്വന്തം കയ്യിൽ തുന്നിയെടുത്ത ആ ഉടുപ്പുകളിൽ നെയ്ത ഓരോ നൂലിഴയും നൂറു കണക്കിന് അമ്മമാര്‍ക്കുള്ള സന്തോഷത്തിന്റെ കരുതലും തന്റെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്കുള്ള നിശബ്ദമായ സ്വാതന്ത്ര്യ പ്രഖ്യാപനവും ആണെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. അതൊരു ബിസിനസ് ലോകം തനിക്ക് മുന്നിൽ തുറക്കുമെന്ന് സ്വപ്നത്തിൽ പ്രതീക്ഷിച്ചില്ല.
ഇപ്പോൾ 78 കാരിയാണ് കൃഷ്ണവേണി, ഇന്നവര്‍ ആ യാത്രയെക്കുറിച്ചും, സ്വയംപര്യാപ്തതയിലേക്ക് നടന്നു തുടങ്ങിയ ആത്മവിശ്വാസത്തെ കുറിച്ചും, ഗൃഹാതുരമായി സംസാരിക്കുന്നു. ഡോക്ടര്‍ അന്ന് പറഞ്ഞ, അംഗീകാരത്തന്റെ വാക്കുകളാണ് എന്റെ കിറ്റ്സ് കെയറിനും ചിറകുകൾ നൽകിയത്’- അവര്‍ പറയുന്നു. ഗൈനക്കോളജിസ്റ്റായ ഡോക്ടർ ശാന്ത ഡോക്ടര്‍ കൃഷ്ണവേണിയെ വിളിപ്പിച്ചു. അവര്‍ കൊണ്ടുവന്ന വസ്ത്രങ്ങളെക്കുറിച്ച് ചോദിച്ചു. “എല്ലാം അവിടെ നിന്നാണ് ആരംഭിച്ചത്’ എന്റെ പേരക്കുട്ടിക്ക് വേണ്ടി ഞാൻ ചെയ്തത് കണ്ടപ്പോൾ ഡോക്ടർ സന്തോഷിച്ചു, ഏതാനും ദിവസങ്ങൾക്കുള്ളിൽ, എല്ലാ പുതിയ അമ്മമാർക്കും ഒരേ കിറ്റ് നൽകാനുള്ള പദ്ധതിയുമായി, വസ്ത്രങ്ങൾ വിതരണം ചെയ്യാൻ ആശുപത്രി എന്നെ സമീപിച്ചു’ കൃഷ്ണവേണി ഓർമ്മിക്കുന്നു.
“അവൾ എന്നോട് പറഞ്ഞു, നിനക്ക് അത് ചെയ്യാൻ കഴിയും, നീ അത് ചെയ്യുന്നു എന്ന്, അങ്ങനെ ഞാൻ തുടങ്ങി ആദ്യത്തെ ബാച്ച് വസ്ത്രങ്ങൾ വിതരണം ചെയ്തപ്പോൾ തനിക്ക് വലിയ ആത്മവിശ്വാസം തോന്നി. എന്നെ ബിസിയാക്കി നിർത്തുന്നതിന്റെ അനുഭവം എനിക്ക് ഇഷ്ടപ്പെട്ടു” കൃഷ്ണവേണി പറയുന്നു. പിന്നീടങ്ങോട്ടുള്ള എല്ലാ ദിനങ്ങളും അവര്‍ക്ക് തിരക്കുണ്ടായിരുന്നു. രാവിലെ അഞ്ച് മണി മുതൽ ആരംഭിക്കുന്ന ജോലി. തുണി മുറിച്ചെടുത്ത് തയ്യൽക്കാര്‍ക്ക് നൽകും. ചെറു തൂവാല മുതൽ ഡയപ്പറുകൾ വരെ മനസുകൊണ്ട് നെയ്തെടുക്കും. ഒരു കിറ്റിന് 250 രൂപ മൂതൽ 350 രൂപ വരെയാണ് വില. ഓരോരുത്തരും കിറ്റിൽ വേണ്ട കാര്യങ്ങൾ തെരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യും.
ലോകം നിശ്ചലമായപ്പോഴായിരുന്നു കൃഷ്ണവേണിയുടെ മുന്നോട്ടുള്ള കുതിപ്പ്. ഓര്‍ഡറുകൾ ഫോൺ വഴി സ്വീകരിച്ചു. പേരക്കുട്ടിയുടെ സഹായത്തോടെ ഓൺലൈൻ പേമെന്റ് സ്വീകരിക്കാനുള്ള സംവിധാനങ്ങളൊരുക്കി. തന്റെ ഉപഭോക്താക്കൾക്ക് സമയം കളയാതെ സാധനങ്ങൾ എത്തിക്കാൻ ജോലിക്കാരെ ഏര്‍പ്പാടാക്കി. കിറ്റിസ് കെയറിനെ ഓൺലൈൻ ബിസിനസ് മോഡലാക്കി അവര്‍ മാറ്റി. കൊവിഡിന് ശേഷം കുടുംബത്തോടൊപ്പം മസ്കറ്റിലേക്ക് കൃഷ്ണവേണി താമസം മാറി. 24 വര്‍ഷത്തിലേറെയായി അവരുണ്ടാക്കിയ ബന്ധവും സൗഹൃദവും കൊണ്ട് അത്രയും ദൂരത്തിരുന്നും അവര്‍ സംരംഭം നടത്തിക്കൊണ്ടുപോയി. ചെന്നൈയിലേയും ഹൈദരാബാദിലേയും ആശുപത്രികളിലേക്ക് അവര്‍ ഇവ വിതരണം ചെയ്യുന്നുണ്ട്. എല്ലാ ഓര്‍ഡറുകളും തന്റെ ഉപയോക്താക്കളുടെ പ്രതികരണങ്ങളിലൂടെയാണ് ലഭിക്കുന്നതെന്ന് കൃഷ്ണവേണി പറയുന്നു. എഴുപതുകളിലും കൃഷ്ണവേണി കാണിക്കുന്ന ആര്‍ജവും ആത്മവിശ്വാസവും അര്‍പ്പണ ബോധവും തന്നെയാണ് അവരുടെ വിജയ രഹസ്യവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]