
ബെംഗളൂരു: ന്യൂനപക്ഷ വോട്ടുകൾ നേരത്തേ തന്നെ ജെഡിഎസ്സിൽ നിന്ന് കൊഴിഞ്ഞു പോയിരുന്നുവെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. അത് ബിജെപി സഖ്യം കൊണ്ടുണ്ടായതല്ലെന്നും, ആ വോട്ട് പോയതിൽ ഖേദമില്ലെന്നും എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.
കർണാടകയിൽ താഴേത്തട്ടിൽ ജെഡിഎസ് – ബിജെപി പ്രവർത്തകർ തമ്മിൽ ഒരു പ്രശ്നവുമില്ല. 28-ൽ 28 സീറ്റും നേടി എൻഡിഎ സഖ്യം ഇത്തവണ കർണാടക തൂത്തുവാരും. കോൺഗ്രസ് ഗ്യാരന്റികൾ ചെറിയ പ്രതിഫലനമുണ്ടാക്കിയേക്കാം, പക്ഷേ കോൺഗ്രസിന് വിജയിക്കാനാകില്ല. സർക്കാരിനെതിരെ ജനവികാരം ശക്തമാണെന്നും എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ബെംഗളുരു റൂറലിലെ ഡോ. സിഎൻ മഞ്ജുനാഥ അടക്കം എല്ലാവരും വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. കർണാടകയിൽ 28-ൽ 28 സീറ്റും എൻഡിഎ മുന്നണി നേടും. തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നും കുമാരസ്വാമി പറഞ്ഞു.
വിജയിച്ചാൽ കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത് അപ്പോഴല്ലേ എന്നായിരുന്നു മറുപടി. നിലവിൽ എല്ലാ സീറ്റുകളിലും വിജയമുറപ്പാക്കുക എന്നതാണ് എന്റെ ലക്ഷ്യം. സ്ത്രീവോട്ടർമാർക്കിടയിൽ കോൺഗ്രസ് ഗ്യാരന്റികൾ ചെറിയ പ്രതിഫലനമുണ്ടാക്കിയേക്കാം. പക്ഷേ അതൊന്നും വിജയത്തിലെത്താൻ കോൺഗ്രസിനെ സഹായിക്കില്ല. പല കാര്യങ്ങളിലും നിലവിലെ കോൺഗ്രസ് സർക്കാരിനെതിരെ എതിർപ്പ് ശക്തമാണ്.മണ്ഡ്യ, കോലാർ പോലുള്ള ന്യൂനപക്ഷങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ നേരത്തേ തന്നെ കൊഴിഞ്ഞുപോക്കുണ്ട്. എൻഡിഎ സഖ്യത്തിൽ ഞങ്ങളെത്തുന്നതിന് മുമ്പേ തന്നെ. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷവോട്ടുകൾ കുറയുന്നത് ജെഡിഎസ്സിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Last Updated Apr 18, 2024, 10:25 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]