
ഹോഗ്: ഡച്ച് കിരീടാവകാശിയായ രാജകുമാരി അമാലിയ ഭീഷണികളിൽ നിന്ന് രക്ഷപ്പെടാൻ ഒരു വർഷത്തിൽ അധികം കാലം സ്പെയിനിൽ താമസിച്ചതായി റിപ്പോർട്ട്. പ്രാദേശിക മാധ്യമങ്ങളെയും രാജ കുടുംബവുമായ അടുത്ത വൃത്തങ്ങളെയും ഉദ്ധരിച്ച് ബിബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആദ്യമായി ഔദ്യോഗിക ചടങ്ങുകളുടെ ഭാഗമാകാൻ അമാലിയ ഒരുങ്ങുന്നതിനിടെയാണ് പുതിയ റിപ്പോർട്ടുകൾ.
20-കാരിയായ അമാലിയ ഒരു വർഷത്തിലേറെയായി മാഡ്രിഡിൽ താമസിക്കുകയും പഠിക്കുകയും ചെയ്തുവെന്ന് പബ്ലിക് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു. 2022 ഒക്ടോബറിൽ, പൊളിട്ടിക്സ്, മനഃശാസ്ത്രം, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിൽ ആംസ്റ്റർഡാം സർവകലാശാലയിൽ പഠനം ആരംഭിച്ചിരുന്നു. എന്നാൽ ആഴ്ചകൾക്ക് ശേഷം, സുരക്ഷാ ഭീഷണിയെ തുടർന്ന് വിദ്യാർത്ഥികളുടെ കൂടെ താമസിക്കാനുള്ള നീക്കം ഉപേക്ഷിക്കേണ്ടി വന്നു.
പഠനം ആരംഭിച്ചപ്പോൾ സഹപാഠികളോടൊപ്പം ഹോസ്റ്റലിൽ താമസിക്കാൻ അവൾ പദ്ധതിയിട്ടിരുന്നു. എന്നാൽ ഹേഗിലെ കനത്ത സുരക്ഷയുള്ള കൊട്ടാരത്തിലേക്ക് മടങ്ങാൻ മകൾ നിർബന്ധിതയായെന്ന് രാജകീയ ദമ്പതികൾ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ‘അവൾക്ക് ആംസ്റ്റർഡാമിൽ താമസിക്കാൻ കഴിയില്ല, കൊട്ടാരത്തിന് പുറത്തേക്ക് പോകാൻ കഴിയില്ല. അത് അവളുടെ ജീവന് തന്നെ ഭീഷണിയുണ്ടാക്കുമെന്നും ആയിരുന്നു അന്ന് രാജ്ഞി മാക്സിമ പറഞ്ഞത്.
നെതർലാൻഡ്സിലെ സംഘടിത അധോലോക ക്രിമിനൽ സംഘങ്ങളുടെ ഭാഗത്ത് നിന്ന് പ്രധാനമന്ത്രിക്കും അമാലിയക്കുമെതിരെ ഭീഷണി ഉയർന്നിരുന്നു. ഈ തട്ടിക്കൊണ്ടുപോകൽ ഭീഷണി ഇന്നും പൂർണമായും അവസാനിച്ചില്ലെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Last Updated Apr 17, 2024, 4:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]