

ട്രെയിന്‍ യാത്രയ്ക്കിടെ പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് ആശുപത്രിവിട്ടു; കടിച്ചത് വിഷമില്ലാത്ത പാമ്പാണെന്ന് ആശുപത്രി അധികൃതര്‍
സ്വന്തം ലേഖകൻ
കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തെങ്കാശി ശങ്കരംകോവില്‍ ചിന്നക്കോവിലകംകുളം സ്വദേശി കാര്‍ത്തിക് ആശുപത്രിവിട്ടു.
യുവാവിനെ കടിച്ചത് വിഷമില്ലാത്ത പാമ്പാണെന്ന നിഗമനത്തിലാണ് ആശുപത്രി അധികൃതര്‍.തിങ്കളാഴ്ച രാവിലെ പത്തിന് ഗുരുവായൂര്‍-മധുര എക്സ്പ്രസില്‍ പിറവം റോഡ്-ഏറ്റുമാനൂര്‍ സ്റ്റേഷനുകള്‍ക്കിടെയാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പാമ്പ് കടിയേറ്റ യുവാവിനെ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനില്‍ പരിശോധന നടത്തിയ ശേഷം കോച്ച് അടയ്ക്കുകയും യാത്രക്കാരെ കോച്ചില്‍ നിന്നു മാറ്റുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]