ദുബായ്: യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും ചെറിയ പെരുന്നാൾ നമസ്കാര സമയങ്ങൾ അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പെരുന്നാൾ ദിനത്തിൽ അതിരാവിലെയാണ് നമസ്കാരം നടക്കുക.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇത്തവണ പൊതുവായ ഈദ്ഗാഹുകൾ (തുറന്ന സ്ഥലങ്ങൾ) ഉണ്ടായിരിക്കില്ലെന്നും അംഗീകൃത പള്ളികളിൽ മാത്രമായിരിക്കും നിസ്കാരം നടക്കുകയെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. വിവിധ എമിറേറ്റുകളിലെ നമസ്കാര സമയം അബുദാബി 6:20 AM ദുബായ് 6:18 AM ഷാർജ, അജ്മാൻ 6:16 AM ഉമ്മുൽ ഖുവൈൻ, റാസൽഖൈമ 6:12 AM ഫുജൈറ 6:10 AM ജനങ്ങളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി നമസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
പരമ്പരാഗത രീതിയിലുള്ള തുറന്ന മൈതാനങ്ങളിലെ നമസ്കാരം ഇത്തവണ ഉണ്ടാകില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് (ഔഖാഫ്) വ്യക്തമാക്കി. ഇന്ന് മഗ്രിബ് നമസ്കാരത്തിന് ശേഷം മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചേരും.
ഇതിന്റെ അടിസ്ഥാനത്തിൽ പെരുന്നാൾ വ്യാഴാഴ്ചയാണോ അതോ വെള്ളിയാഴ്ചയാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

